Skip to main content

ജപ്തി ഭീഷണി നേരിടുന്നവര്‍ക്ക് സര്‍ക്കാറിന്റെ കടാശ്വാസ പദ്ധതി

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നെടുത്ത അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ ഉദ്ദേശിച്ചിച്ചുള്ളതാണ് മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി എന്ന പേരുള്ള ഒറ്റത്തവണ കടാശ്വാസ പദ്ധതി.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത്‌ നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി

ട്രാൻസ്പോർട്ട് കമീഷണർ സ്ഥാനത്ത് നിന്ന് ടോമിൻ ജെ. തച്ചങ്കരിയെ നീക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എ.ഡി.ജി.പി എസ്. അനന്തകൃഷ്ണനായിരിക്കും പുതിയ ഗതാഗത കമ്മീഷണര്‍. തച്ചങ്കരിയുടെ പുതിയ നിയമനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍, നിലവില്‍ വഹിച്ചിരുന്ന കെ.ബി.പി.എസ് എം.ഡി സ്ഥാനത്ത് അദ്ദേഹം തുടരും.

 

മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടി; മാറ്റം വേണമെന്ന് മന്ത്രി എ.സി മൊയ്തീന്‍

മദ്യനയം ടൂറിസം മേഖലയെ വിപരീതമായി ബാധിച്ചിരിക്കുകയാണെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. നയത്തില്‍ മാറ്റം അനിവാര്യമാണെന്നും ടൂറിസം മേഖലകളിലെ ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അല്‍ഫോണ്‍സ് കണ്ണന്താനം ചണ്ഡിഗഡ് അഡ്മിനിസ്ട്രെറ്റര്‍

മുന്‍ ഐ.എ.എസ് ഓഫീസറും സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിന്‍റെ അഡ്മിനിസ്ട്രെറ്റര്‍ ആയി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.

മുത്തൂറ്റ് സ്ഥാപനങ്ങളിലെ റെയ്ഡ്: ആദായനികുതി വെട്ടിപ്പും ക്രമക്കേടുകളും കണ്ടെത്തിയതായി സൂചന

വിവിധ മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വന്‍ തുകയുടെ ആദയനികുതി വെട്ടിപ്പും സ്വര്‍ണ്ണലേലത്തില്‍ ക്രമക്കേടുകളും കണ്ടെത്തിയതായി സൂചന.

മാദ്ധ്യമ-മലയാളി രോഗത്തിന്റെ ലക്ഷണമാണ് ഋഷിരാജ് സിംഗ്

പെണ്ണിനെ പേടിയായതിനാൽ ആണിന്റെ വരുതിക്കു നിർത്താൻ ചരിത്രാതീത കാലം മുതൽ കണ്ടുപിടിച്ച വിദ്യയാണ് സ്ത്രീയെ ദുർബലയായി ചിത്രീകരിക്കുന്നത്. ഒരു പേടിത്തൊണ്ടൻ പുരുഷനെ പെൺകുട്ടികളിൽ നിക്ഷേപിക്കുകയാണ് കുഞ്ഞു കത്തിയുമായി മാത്രമേ പുറത്തിറങ്ങാവൂ എന്നുള്ള ഋഷിരാജ് സിംഗിന്‍റെ ആഹ്വാനം

ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ ശ്രമിച്ചെന്ന് മുഖപത്രം

കേരള കോണ്‍ഗ്രസ് (എം) പിളര്‍ത്താന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്ന കടുത്ത ആരോപണം ഉയര്‍ത്തി പാര്‍ട്ടി മുഖപത്രം പ്രതിച്ഛായ. കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം തുടര്‍ന്ന കെ. എം മാണി, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും പറഞ്ഞു.

ഗോവധ നിരോധനവും പ്രതിരോധവും വഴിമുടക്കിയത് ദളിതരുടെ ജീവിതം

പ്രധാനമന്ത്രി വിഷയങ്ങളിൽ രാഷ്ട്രീയമായ നിലപാട് പ്രഖ്യാപിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അദ്ദേഹം പ്രധാനമന്ത്രിയായതിനാൽ പ്രഖ്യാപനത്തിനു ശേഷം കർമ്മ പരിപാടി ആവിഷ്കരിക്കാനും ബാധ്യസ്ഥനാണ്.  ആ ദിശയിലേക്ക് നടപടികൾ ഇതുവരെ കണ്ടു തുടങ്ങിയിട്ടില്ല.

ലീഗിനേയും മാണിയേയും മാണിയെ വിമര്‍ശിച്ച് വി.എസ്; സി.പി.ഐ.എമ്മിനെ തള്ളാതെ മാണി

മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ് എമ്മുമായും സഹകരണത്തിന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ദേശാഭിമാനി മുഖപ്രസംഗത്തിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനത്തിനും പിന്നാലെ ഇരു പാര്‍ട്ടികളേയും ശക്തമായി വിമര്‍ശിച്ച് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. എന്നാല്‍, ഇടതുമുന്നണിയിലേക്കുള്ള അനൗദ്യോഗിക ക്ഷണമായി കരുതപ്പെടുന്ന ലേഖനങ്ങളെ തള്ളാതെ കെ.എം മാണി.

 

ആറന്മുള വിമാനത്താവളം: കേന്ദ്രം തീരുമാനം എടുക്കില്ലെന്ന്‍ പരിസ്ഥിതി മന്ത്രി

ആറന്മുള വിമാനത്താവള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രം ഇതില്‍ ഇടപെടില്ലെന്നും കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി അനില്‍ മാധവ് ധവെ.