Skip to main content

നിയമന വിവാദം: മന്ത്രി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവെച്ചു

കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്സിന്റെ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു. നിയമനം വിവാദമായ പശ്ചാത്തലത്തിലാണ് രാജി. ഇവര്‍ക്ക് മതിയായ യോഗ്യതയില്ലെന്നായിരുന്നു ആരോപണം.    

 

മന്ത്രി ഇ.പി ജയരാജന്റെ സഹോദര പുത്രന്റെ ഭാര്യയാണ് ദീപ്തി. ഒരാഴ്ച മുന്‍പാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്.  

 

നേരത്തെ, ജയരാജന്റെ ഭാര്യാസഹോദരി കൂടിയായ പി.കെ. ശ്രീമതി എം.പിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ വ്യവസായ വികസന വകുപ്പിന്റെ (കെ.എസ്.ഐ.ഇ.) എം.ഡിയായി നിയമിച്ചതും റദ്ദാക്കിയിരുന്നു.

48 മണിക്കൂറില്‍ രണ്ട് കൊലപാതകങ്ങള്‍; കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും നടുക്കുന്നു

തലശ്ശേരിക്കടുത്ത് പിണറായിയില്‍ ബുധനാഴ്ച രാവിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. തിങ്കളാഴ്ച ഇവിടെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവം. വ്യാഴാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.

പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്സിന്റെ ജനറല്‍മാനേജരായി നിയമിക്കപ്പെട്ട വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു. നിയമന...

Read more at: http://www.mathrubhumi.com/news/kerala/e-p-jarajan-deepthi-nishad-malay…

കേരള ഹൈക്കോടതി സമുച്ചയം ബാഹ്യശക്തികളുടെ നിയന്ത്രണത്തിൽ

കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് പോലും പ്രസക്തിയില്ലാതെ വരുമ്പോൾ സാധാരണ ജനങ്ങൾക്ക് എത്രമാത്രം കേരളത്തിൽ നീതി പ്രതീക്ഷിക്കാൻ കഴിയും? ഈ പശ്ചാത്തലത്തിൽ ബാഹ്യശക്തിയുടെ പിടിയിലല്ല കേരള ഹൈക്കോടതിയെന്ന് വ്യക്തമാക്കേണ്ടതിന്റെ ചുമതല ചീഫ് ജസ്റ്റിസ്സിനു തന്നെയാണ്.

പിണറായി സർക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ജയരാജന്റെ സത്യപ്രതിജ്ഞാ ലംഘനവും അഴിമതിയും

പിഴവും തെറ്റും രണ്ടാണ്. സ്വജനപക്ഷപാതമാണെന്ന് അറിഞ്ഞുകൊണ്ടാണ് ജയരാജൻ സുധീർ നമ്പ്യാരെ നിയമിക്കാൻ തീരുമാനമെടുത്തത്. ഇപ്പോൾ ആ നിയമനം നടന്നില്ല എന്നുള്ളത് ശരി. എന്നാലും ആ തീരുമാനമെടുത്ത ജയരാജന്റെ നിലപാടും സമീപനവും എന്താണെന്ന് വ്യക്തമാണ്.

ഐ.എസിന് വേണ്ടി യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നു സുബ്ഹാനി

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഇറാഖില്‍ യുദ്ധം ചെയ്തിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള തൊടുപുഴ സ്വദേശി സുബ്ഹാനി. ചോദ്യം ചെയ്യലില്‍ സുബ്ഹാനി ഇത് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

സ്വാശ്രയ സമരം: പ്രതിപക്ഷം നിരാഹാരം നിര്‍ത്തി

സ്വാശ്രയ വിഷയത്തില്‍ യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ എട്ടു ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല.

കേരള ഹൈക്കോടതിയില്‍ ഭീഷണി നേരിടുന്നത് ജനായത്തം

ഒരു ഹൈക്കോടതിയും അതിന്റെ ചീഫ് ജസ്റ്റിസും മുന്നിൽ നടക്കുന്ന നഗ്നമായ ഭരണഘടനാ ലംഘനത്തെ നിസ്സഹായമായി കാണുകയും അല്ലെങ്കിൽ വിഷയത്തെ ആ വിധം കാണാൻ കഴിയാതെയും വരികയാണെങ്കിൽ സംവിധാനത്തിന്റെ പ്രത്യക്ഷമായ പരാജയം തന്നെയാണത്. 

സ്വാശ്രയ പ്രശ്നം: ചർച്ചയിൽ പരിഹാരമില്ല; പ്രതിപക്ഷ സമരം തുടരുന്നു

സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികൾ തിങ്കളാഴ്ചയും തടസ്സപ്പെട്ടു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിളിച്ച ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തെങ്കിലും തീരുമാനമൊന്നുമായില്ല.

സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ സമീപനം നല്ലതല്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ടു പോകാനാണ് യു.ഡി.എഫിന്റെ തീരുമാനമെന്നും നിയമസഭ ബഹിഷ്‌കരിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗവും പിന്തുണ പ്രഖ്യാപിച്ച് സഭ ബഹിഷ്‌കരിച്ചിട്ടുണ്ട്.

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് തലവരി: ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സ്വാശ്രയ മെഡിക്കൽ കോളേജുകൾ  പ്രവേശനത്തിന് തലവരി പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാൽ, വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയെങ്കിലും സ്‌പീക്കർ നിഷേധിച്ചു.

 

സ്ഥാപനങ്ങളുടെ പ്രവൃത്തിയിടങ്ങളിൽ സിസിടിവി ക്യാമറാ നിയമം മൂലം നിർബന്ധമാക്കണം

പൊതുവേ പറയുകയാണെങ്കിൽ സ്ഥാപനങ്ങൾക്ക് ജനങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ട്. എന്നാൽ ജനങ്ങൾക്ക് തിരിച്ച് അതിനുള്ള സംവിധാനമില്ല.