Skip to main content

മലപ്പുറം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സ്ഫോടനം

മലപ്പുറം സിവില്‍ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ പൊട്ടിത്തെറി. ആര്‍ക്കും പരിക്കില്ല. ഉച്ചയ്ക്ക് 1.10 ഓടെ ജില്ലാ പിഎസ്.സി ഓഫീസിനും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിന് പിന്നില്‍ നിന്നാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

 

വിവാദം അകമ്പടിയായി സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. എന്നാല്‍, പരിപാടിയിലേക്ക് ഗവര്‍ണറേയും മുന്‍മുഖ്യമന്ത്രിമാരേയും ക്ഷണിക്കാതിരുന്നത് വിവാദമായിട്ടുണ്ട്.

സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്കാരം

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രശസ്ത എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്. മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.

ജേക്കബ് തോമസ്സിന്റെ അവകാശവാദം ലജ്ജാവഹം

അഴിമതിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ട് കേരള സമൂഹത്തിന്റെ ഏതാണ്ട് മുഴുവൻ അംഗീകാരത്തോടും വിജിലൻസ് ഡയറക്ടർ സ്ഥാനത്തു തുടരുന്ന ഡോ.ജേക്കബ് തോമസ്സിന് ധാർമ്മികമായി ആ സ്ഥാനത്തിരിക്കാനുള്ള അർഹതയിൽ ഇടിവു വന്നിരിക്കുകയാണ്.

ജിഷ വധക്കേസില്‍ തുടരന്വേഷണം വേണമെന്ന് പിതാവ്

ജിഷ വധക്കേസില്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് നടപടി. ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും.   

 

സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു

കാലവര്‍ഷത്തില്‍ 34 ശതമാനവും തുലാവര്‍ഷത്തില്‍ 69 ശതമാനവും കുറവുണ്ടായെന്ന് റവന്യൂമന്ത്രി. 14 ജില്ലകളെയും വരൾച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന ദുരന്തനിവാരണ സമിതി യോഗത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.

നിര്‍ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കി

ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത് പ്രദേശത്ത് കൃഷിയിറക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വിത്തുവിതച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ജേക്കബ് തോമസും പിണറായി സര്‍ക്കാറിന്റെ ബാധ്യതയും

ജേക്കബ് തോമസിന്റെ പ്രതികാര നടപടികളല്ല ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അധികാരസ്ഥാനം ഉപയോഗിച്ച് വ്യക്തികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും അഴിമതിയുടെ രൂപം തന്നെയാണ്.

വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം

സംസ്ഥാനത്ത് വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ എക്സ്പ്ളോസീവ് വിഭാഗം കർശനമാക്കി. ഗുണ്ടും അമിട്ടും ഉള്‍പ്പെടെ സ്‌ഫോടകശേഷി കൂടുതലുള്ളവ ഉപയോഗിക്കരുതെന്ന് എക്‌സ്‌പ്ലോസീവ് വിഭാഗം തൃശൂർ പൂരം സംഘാടകര്‍ക്കും ജില്ലാ കളക്ടര്‍മാക്കും സര്‍ക്കുലര്‍ അയച്ചു. രാവിലെ 6 നും രാത്രി 10 നും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് പൊട്ടാസ്യം ക്ളോറേറ്റടക്കമുള്ള നിരോധിത രാസവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും എക്സ്പ്ളോസീവ് വിഭാഗം കണ്ടെത്തിത്തിയിട്ടുണ്ട്.

 

കെ.സി. ജോസഫിനും ടോം ജോസ് ഐ.എ.എസിനുമെതിരെ വിജിലന്‍സ് കേസ്

അനധികൃത സ്വത്ത് സമ്പാദിച്ചതായ ആരോപണത്തില്‍ മുന്‍മന്ത്രിയും ഇരിക്കൂര്‍ എം.എല്‍.എയുമായ കെ.സി. ജോസഫിനും ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസിനുമെതിരെ വിജിലൻസ് കേസ്. ടോം ജോസിന്‍റെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഫ്ലാറ്റുകളിൽ വിജിലൻസ്  വെള്ളിയാഴ്ച പരിശോധന നടത്തി. യു.ഡി.എഫ് ഭരിച്ചിരുന്ന അഞ്ച് വര്‍ഷക്കാലത്തെ കെ.സി ജോസഫിന്‍റെയും കുടുംബത്തിന്‍റെയും വരുമാനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.