Skip to main content

അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന; ജേക്കബ് തോമസിനെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍

അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലൻസ് ബുധനാഴ്ച പരിശോധന നടത്തി. ഇതിന് പിന്നാലെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ  ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ കണ്ട് അതൃപ്തി അറിയിച്ചു. ഐ.എ.എസ് അസോസിയേഷന്‍ ജേക്കബ് തോമസിനെതിരെ പരാതി നല്‍കുമെന്നാണ് വിവരം.  

 

തെരുവുനായ്ക്കളുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു

വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കവേ തെരുവു നായ്ക്കളുടെ കടിയേറ്റ വൃദ്ധൻ മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് (90) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഘവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം.

 

ഇന്നു പുലർച്ചെ 4.30 നായിരുന്നു സംഭവം. മുഖത്തും തലക്കും കാലിനുമെല്ലാം ആഴത്തില്‍ മുറിവേറ്റിരുന്നു. രാഘവനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഉച്ചക്ക് ശേഷം സ്ഥിതി വഷളാവുകയായിരുന്നു.

 

ജേക്കബ് തോമസിനെതിരെയുള്ള സി.ബി.ഐ നിലപാട് സംശയാസ്പദമെന്ന് സര്‍ക്കാര്‍

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെയുള്ള സി.ബി.ഐയുടെ നിലപാട് സംശയാസ്പദമെന്ന് സംസ്ഥാന സര്‍ക്കാര്‍. ജേക്കബ് തോമസ്‌ അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെ എതിര്‍ത്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രസ്താവിച്ചത്.

 

മുസ്ലീം ലീഗ് ഉത്തരവാദിത്വത്തിലേക്കുയരണം

ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലീം ലീഗ് ഉത്തരവാദിത്വത്തോടെ മുന്നോട്ടുവന്ന് ഭീകരവാദ വ്യാപനം ഇല്ലാതാക്കുന്നതിന് സർഗ്ഗാത്മകമായ പരിപാടികൾ ആവിഷ്കരിക്കേണ്ടതാണ്. മുസ്ലീം ലീഗ് അതിന് തുനിഞ്ഞില്ലെങ്കിൽ അത് ചൂഷണം ചെയ്യുക ഭൂരിപക്ഷ വർഗ്ഗീയതയിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ അവസരം കാത്തിരിക്കുന്നവരാകും.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ 1.60 കോടി രൂപ പിഴ നല്‍കണമെന്ന് കോടതി

നാലായിരം കോടി രൂപയുടെ സോളർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പേർക്കെതിരെ കോടതി വിധി. ബെംഗളൂരു വ്യവസായി എം.കെ. കുരുവിളയില്‍ നിന്ന് 1,00,35,000 രൂപ തട്ടിയെടുത്തെന്ന കേസിലാണ് അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ആര്‍. ചെന്നകേശവയുടെ വിധി. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.

 

ജേക്കബ് തോമസിന്റെ ഫോൺ ചോർത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

വിജിലൻസ് മേധാവി ജേക്കബ് തോമസിന്റെ ഫോൺ ചോർത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രാഷ്ട്രീയ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും ഫോണ്‍ ചോര്‍ത്തുന്നത് സര്‍ക്കാരിന്റെ നയമല്ലെന്ന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

 

ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.

 

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുമെന്ന് ട്രസ്റ്റ്

മുംബൈയിലെ ഹാജി അലി ദര്‍ഗയുടെ അകത്തളത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുമെന്ന് ദര്‍ഗ ട്രസ്റ്റ് തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നാലാഴ്ച സമയം അനുവദിക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടു.

 

ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്‌ ഇതനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ദര്‍ഗയില്‍ തുല്യ പ്രവേശനം അനുവദിക്കണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ ട്രസ്റ്റ് നല്‍കിയ അപ്പീലും ഇതോടെ കോടതി തള്ളി.

 

ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന് ജേക്കബ് തോമസ്‌

തന്റെ ഫോണും ഇമെയിലും ചോർത്തുന്നതായി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്​ തോമസ് ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ പരാതി നൽകി​യെന്ന്‍ റിപ്പോര്‍ട്ട്. ചോർത്തലിന്​ പിന്നിൽ ഉന്നത ഉദ്യോഗസ്​ഥരെന്നാണ്​ ആരോപണം.

കോടതികളിലെ മാദ്ധ്യമവിലക്ക്: പരിഹാരത്തിന് നാലാഴ്ച സമയം വേണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നുവെന്നും ഇതിന് നാലാഴ്ചയെങ്കിലും സമയം വേണമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയില്‍.

ലൈംഗികാപവാദങ്ങളും വിക്കിലീക്സും തമ്മില്‍ മത്സരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പ്

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഹില്ലാരി ക്ലിന്റനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം കരസ്ഥമാക്കിയ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മൂന്നാം സംവാദവും അവസാനിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്നത് വ്യക്തിപരമായ ആരോപണങ്ങള്‍ മാത്രം.