Skip to main content

ഇത്തിരി വരുമാനക്കാർ ലക്ഷപ്രഭുക്കൾ, കോടി ലോഡുകളുമായി സ്ഥാപനങ്ങളും കോടീശ്വരരും

കേരളം ആസ്ഥാനമായുള്ള രാജ്യത്തിനകത്തും പുറത്തും ശാഖകളുള്ള ധനകാര്യ സ്ഥാപനം അതിലെ ജീവനക്കാരുടെ അക്കൗണ്ടിൽ മാത്രമല്ല ബന്ധുക്കളുടെ അക്കൗണ്ടുകളിലും വൻ തുകകൾ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു.

ഇല്ലം ചുടലോ നവലോകമോ

രാജ്യത്തെ പണാധിഷ്ഠിത സമ്പദ്വ്യവസ്ഥയില്‍ നിന്ന്‍ പണരഹിതമായ ഒരു സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ഘട്ടമായി ഇത് മാറാം. ജന് ധന് പദ്ധതിയുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ മോദി സര്‍ക്കാറിന്റെ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ ദിശയിലേക്ക് ആണെന്ന് വ്യക്തം.

ജിഷ വധക്കേസ്: തുടരന്വേഷണ ഹര്‍ജി തള്ളി

ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി കോടതി തള്ളി. ജിഷയുടെ അച്ഛന്‍ പാപ്പുവാണ് എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

ട്രംപിന്റേത് പേടിയുടേയും യുദ്ധോത്സുകതയുടേയും ജയം

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ യു.എസിലെ ജനതയാണ് ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും പേടിയുള്ള സമൂഹവും. പേടിക്കുന്നവർക്ക് സംരക്ഷണം ലഭ്യമാക്കുമെന്നുള്ള പ്രതീതി ജനിപ്പിക്കാൻ ട്രംപിനു കഴിഞ്ഞു.

തെരുവുനായ്ക്കളും സ്ത്രീപീഡനവും ഇനിയും വർധിക്കും; രണ്ടിന്റെയും കാരണം ഒന്നു തന്നെ

മലയാളിയുടെ മനസ്സിൽ അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന മാലിന്യം തന്നെയാണ് തെരുവുനായയുടെ കാര്യത്തിലായാലും സ്ത്രീപീഡനത്തിന്റെ കാര്യത്തിലായാലും കാരണമായി മാറുന്നത്.

പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കെ. രാധാകൃഷ്ണനെതിരെ കേസ്

വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു. രണ്ട് വര്ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

മീഡിയ റൂം തുറന്നാല്‍ പ്രശ്നമാകുമെന്ന്‍ ഹൈക്കോടതി

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അടച്ച ഹൈക്കോടതിയിലെ മീഡിയാ റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന് ഹൈക്കോടതി.

മുന്‍ മന്ത്രി വി.പി രാമകൃഷ്ണപിള്ള അന്തരിച്ചു

മുന്‍ മന്ത്രിയും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി.പി രാമകൃഷ്ണപിള്ള (85) അന്തരിച്ചു. 1998 മുതല്‍ 2001 വരെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. 1987-ലും 1996-ലും ഇരവിപുരം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 

 
ഭൗതികദേഹം നാളെ തിരുവനന്തപുരത്തെ ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി ഓഫിസിലും കൊല്ലം ആര്‍.എസ്.പി ഓഫിസിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്കരിക്കും.

 

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍

ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നതിനോട് അനുകൂല നിലപാടാണ് ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

സി.പി.ഐ.എം നേതാവ് മാനഭംഗപ്പെടുത്തിയെന്ന്‍ യുവതി

സി.പി.ഐ.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.എന്‍ ജയന്തൻ ഉൾപ്പെടെ നാലുപേര്‍ മാനഭംഗപ്പെടുത്തിയെന്ന്‍ വെളിപ്പെടുത്തി തൃശൂരിൽ കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി. ജയന്തന്റെ സഹോദരൻ ജിനീഷ്, ഷിബു, ബിനീഷ് എന്നിവരാണ് മറ്റു മൂന്നുപേര്‍. പോലീസ് മോശമായി പെരുമാറിയതായും നിര്‍ബന്ധിച്ച് കേസ് പിന്‍വലിപ്പിച്ചതായും യുവതി ആരോപിച്ചു.