Skip to main content

തിയറ്റര്‍ സമരം അവസാനിപ്പിച്ചു

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറാണ് ഒരു മാസം പിന്നിട്ട സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ  പുതിയ സംഘടന തുടങ്ങാൻ നീക്കം നടക്കുന്നതിനിടെയാണ് തീരുമാനം.

കലാലയ രാഷ്ട്രീയത്തെ കുറിച്ച് തന്നെ; സ്വാശ്രയ പീഡനത്തെ കുറിച്ചും

ശരിയായ കാഴ്ചപ്പാടിലാണെങ്കിൽ കലാലയങ്ങളിൽ രാഷ്ട്രീയം വളരെ അത്യാവശ്യമായ കാലഘട്ടമാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഗുണ്ടാസംഘത്തെ പേടിക്കുന്നതു പോലെ മാനേജ്മെന്റുകൾ തങ്ങളെ പേടിച്ച് പീഡനങ്ങളിൽ നിന്ന് പിന്മാറുമെന്ന കാഴ്ചപ്പാടാണ് വിദ്യാർഥി സംഘടനാ നേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

ദേശീയ പാതയോരത്തെ മദ്യശാലകൾ: ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

പാതയോരത്തെ മദ്യശാലകൾ ലൈസന്‍സ് കാലാവധി തീരുന്ന മുറയ്ക്കോ അല്ലെങ്കില്‍ ഏപ്രില്‍ ഒന്നിനോ പൂട്ടുകയോ 500 മീറ്ററെങ്കിലും മാറ്റി സ്‌ഥാപിക്കുകയോ ചെയ്യണമെന്നായിരുന്നു 2016 ഡിസംബര്‍ 15-ലെ സുപ്രീം കോടതി വിധി.

ബാര്‍ കോഴ: ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

ബാര്‍ കോഴ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്.

ചരിത്രത്തിലേക്കുള്ള വിടവാങ്ങലും കടന്നുവരവും

യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗവും അതിനു പിന്നാലെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനവും യു.എസിന്റെ ചരിത്രത്തിൽ മറ്റൊരു പതിനൊന്നിനെക്കൂടി അവിസ്മരണീയമാക്കുന്നു.

ജിഷ്ണുവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

ഐ എ എസ്സുകാരെ ബാധിച്ച സർവ്വീസ് എൻഡോസ്‌മോസിസ്

മുഖ്യമന്ത്രി പിണറായി വിജയൻ അൽപ്പം കാർക്കശ്യം കാട്ടിയപ്പോഴേക്കും ഐ.എ.എസ്സുകാർ വിരണ്ടു പോയി. ഇവിടെയാണ് നോൺ ഗസറ്റഡ് ഓഫീസേഴ്‌സിനു പോലുമുള്ള പാടവം അവർക്ക് പ്രകടിപ്പിക്കാൻ കഴിയാതെ പോയത്.

യെച്ചൂരിയുടെ സോഷ്യലിസ്റ്റ് ഇന്ത്യയില്‍ കേരളം എങ്ങനെയിരിക്കും?

കൊലക്കുറ്റത്തെ സ്വജനപക്ഷപാതത്തിന്റെ അത്രയും ഗുരുതരമായ കുറ്റമായി പാർട്ടി കാണാത്തതാണോ മണിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്ന ഈ സമീപനത്തിലൂടെ പ്രകടമാക്കുന്നതെന്നും വിശദീകരിക്കാൻ യെച്ചൂരിക്ക് ബാധ്യതയുണ്ട്. ഇത് പുറത്തേക്കു വിടുന്ന സന്ദേശം വിനാശകരവും പ്രാകൃതവുമാണ്.

വിദ്യാര്‍ഥിയുടെ മരണം: പാമ്പാടി നെഹ്‌റു കോളെജിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ച്; സംഘര്‍ഷം

പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.

സൗമ്യ വധക്കേസില്‍ സംസ്ഥാനം തിരുത്തല്‍ ഹര്‍ജി നല്‍കി

വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ നവംബര്‍ 11-ന് സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ്‌ അവസാന മാര്‍ഗമായ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.