Skip to main content

ഇ. അഹമ്മദിന്റെ മരണത്തിലെ ദുരൂഹത: പാര്‍ലിമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ്

മുസ്ലിംലീഗ് ദേശീയ പ്രസിഡന്‍റും മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്‍റെ മരണ വിവരം മറച്ചുവെച്ചെന്ന ആരോപണത്തിൽ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം.

ഷുക്കൂര്‍ വധക്കേസ്: ജയരാജന്റേയും ടി.വി രാജേഷിന്റേയും ഹര്‍ജി തള്ളി

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സി.പി.ഐ.എം നേതാക്കളായ പി.ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഇരുവരും നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇരുവരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞു.

 

വിസ നിയന്ത്രണം ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള അവസരമാക്കണം

ഇന്ത്യന്‍ ഐ.ടി വ്യവസായ മേഖല നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിന്റെ വേളയിലാണ്. രാജ്യത്തിനകത്തും പുറത്തും ഒരേസമയം സംഭവിക്കുന്ന മാറ്റങ്ങള്‍ ഈ മേഖലയുടെ ദിശ ഇപ്പോഴുള്ളതില്‍ നിന്ന്‍ മാറി അകത്തേക്ക് തിരിക്കാന്‍ പര്യാപ്തമായതാണ്.

മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഇ അഹമ്മദ് അന്തരിച്ചു

മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും ലോക്സഭാംഗവുമായ ഇ. അഹമ്മദ് (78) അന്തരിച്ചു. ഹൃദയസ്തംഭനം നേരിട്ട് ചൊവ്വാഴ്ച രാവിലെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദ് ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.15-നാണ് മരിച്ചത്.

ലോ അക്കാദമി ഭൂമി: റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ലോ അക്കാദമി ലോ കോളജ് സ്ഥിതി ചെയ്യുന്ന ഭൂമിയെ ചൊല്ലി വിവാദം ഉടലെടുത്ത സാഹചര്യത്തില്‍ ഇക്കാര്യം പരിശോധിക്കാൻ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടു.

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിജിലന്‍സ് ത്വരിത പരിശോധന

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

മലയാളി യുവതി പുണെയില്‍ കൊല്ലപ്പെട്ടു

ഇന്‍ഫോസിസ് ജീവനക്കാരിയായ മലയാളി യുവതി പുണെയില്‍ ജോലിസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ രസീല രാജു(23)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരനായ ഭാഭന്‍ സൈകിയയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

പുണെയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലുള്ള ഇന്‍ഫോസിസ് ഓഫീസിലെ സമ്മേളന മുറിയിലാണ് കഴിഞ്ഞ ദിവസം രാത്രി രസീല കംപ്യൂട്ടറിന്റെ വയര്‍ കൊണ്ട് കഴുത്ത് ഞെരിക്കപ്പെട്ട് മരിച്ച നിലയില്‍ കാണപ്പെട്ടത്.നിന്ന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

ജാതി അധിക്ഷേപം: ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തു

വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും പ്രിന്‍സിപ്പലിന്റെ ഹോട്ടലിൽ ജോലിയെടുപ്പിച്ചുവെന്നുമുള്ള ദലിത് വിദ്യാർഥിയുടെ പരാതിയിലാണ് കേസ്.

കാലിനടിയിലെ മണ്ണ്‍ ബി.ജെ.പി കൊണ്ടുപോകുന്നുവെന്ന് എ.കെ ആന്റണി

പാര്‍ട്ടിയുടെ കാലിനടിയിലെ മണ്ണ് ബി.ജെ.പി കൊണ്ടുപോകുന്ന സ്ഥിതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മുന്നറിയിപ്പ്. രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്നവരെയല്ല, ഉറച്ച മതേതര മുഖമുള്ളവരെയാണ് പാർട്ടിക്ക് വേണ്ടതെന്ന്‍ ആന്റണി.

മന്ത്രി രവീന്ദ്രനാഥിന്റെ ഭരണഘടനാ കമ്മി

ഏതു പെട്ടിക്കടയോ പള്ളിക്കൂടമോ കോളേജോ ആയാലും ഒരു വിദ്യാർഥിക്കോ അല്ലെങ്കിൽ വിദ്യാർഥി സമൂഹത്തിനോ ദോഷകരമായതുണ്ടായാൽ അതു തടയാനുള്ള ഉത്തരവാദിത്വം ഭരണഘടനയോടു കൂറു പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന മന്ത്രിക്കുണ്ട്.