Skip to main content

നടി ആക്രമിക്കപ്പെട്ടത്: യഥാർഥ പ്രതികൾ പിടിക്കപ്പെടില്ല!

നടി ആക്രമിക്കപ്പെട്ട സംഭവം നടൻ മമ്മൂട്ടി പറഞ്ഞതുപോലെ പ്രതിരോധം വർധിപ്പിക്കും. അത് ആകാശത്തും ഭൂമിക്കടിയിലുമെന്നോണം കെട്ടുപിണഞ്ഞു കിടക്കുന്ന അധോലോകത്തിന്റേതാണെന്നു മാത്രം.

നടിയ്ക്ക് നേരെയുള്ള ആക്രമണം: പ്രതികളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവെച്ചു

ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. സര്‍ക്കാര്‍ നിലപാട് അറിയുന്നതിന് വേണ്ടിയാണ് ഹര്‍ജി മാറ്റിയത്.

സംസ്ഥാനത്ത് ‘വിജിലന്‍സ് രാജാ’ണോയെന്ന്‍ ഹൈക്കോടതി; അഴിമതിക്കെതിരെ നടപടിയില്ലെന്ന് വി.എസ്

സംസ്ഥാനത്ത് ‘വിജിലൻസ് രാജാ’ണോ നടക്കുന്നതെന്ന് ഹൈക്കോടതി. വിജിലൻസ് കോടതികൾ അനാവശ്യ വ്യവഹാരങ്ങൾക്ക് വഴിയൊരുക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. എൻ.ശങ്കർ റെഡ്ഡിയ്ക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിജിലൻസിനും വിജിലൻസ് കോടതികൾക്കുമെതിരെ ഹൈക്കോടതിയുടെ വിമർശനം.

 

മന്ത്രിസഭ യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനങ്ങൾ പോലും ചോദ്യം ചെയ്യുന്ന വിജിലൻസിന്റെ നടപടി ഉചിതമല്ലെന്ന്‍ കോടതി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ പുതിയ സർക്കാർ പുന:പരിശോധിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

 

സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്ക്ക് തയ്യാറെടുത്ത് പോലീസ്

സംസ്ഥാന രഹസ്യാന്വേണ വിഭാഗം 2010 ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. റെയ്ഞ്ച് ഐജി, എസ്പിമാര്‍, കളക്ടര്‍മാര്‍ എന്നിവര്‍ക്ക് ഈ  പട്ടിക കൈമാറി. ഇവര്‍ക്കെതിരെ ഒരുമാസത്തിനുള്ളില്‍ നടപടികളെടുക്കാനാണ് നിര്‍ദ്ദേശം.

നടി നേരിട്ട ദുരന്തം മലയാളിയുടെ രോഗലക്ഷണമുഖം

ലൈംഗികതയെ 24x7 ഉണർത്തിക്കൊണ്ടിരിക്കുമ്പോൾ മനുഷ്യൻ പതിക്കുന്നത് മൃഗത്തേക്കാൾ പരിതാപകരമായ അവസ്ഥയിലാണ്. ലൈംഗികതയുടെ വെടിമരുന്നിനു ഒരു ഭാഗത്ത് തീ കൊളുത്തുകയും അതേസമയം അതു പൊട്ടുന്നത് നിയമത്തിന്റെ വെള്ളമൊഴിച്ച് കെടുത്തണമെന്ന വെടി പൊട്ടിക്കുകയും ചെയ്യുന്ന മുഖ്യധാരാ മാദ്ധ്യമങ്ങളുടെ ഇക്കാര്യത്തിലെ ഉത്തരവാദിത്വം വലുതാണ്‌. 

നടിയ്ക്ക് നേരെ അക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നായിക വേഷങ്ങള്‍ ചെയ്യുന്ന പ്രമുഖ മലയാളം നടിയ്ക്ക് നേരെ അക്രമം. സംഭവത്തില്‍ നടിയുടെ ഡ്രൈവര്‍ തൃശ്ശൂര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അത്താണിയില്‍ വെച്ച് നടിയുടെ കാറിന് പിന്നിലിടിച്ച സംഘം തുടര്‍ന്ന്‍ കാറില്‍ ബലമായി കയറുകയായിരുന്നു. കാറില്‍ വെച്ച് നടിയെ ഉപദ്രവിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പാലാരിവട്ടത്ത് ഇറങ്ങിയ സംഘം മറ്റൊരു കാറില്‍ കയറി പോകുകയായിരുന്നു.

 

കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

ദരിദ്രര്‍ക്കു ചികിത്സാസഹായം നല്‍കുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മറിച്ചു വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ആരോഗ്യസഹായ ഇന്‍ഷുറന്‍സ്, അര്‍ദ്ധ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ എന്നിവ സംയോജിപ്പിക്കുന്ന  പുതിയ സ്‌കീം നടപ്പാക്കുന്നതിന് ഒരു വര്‍ഷം എടുക്കുമെന്നും അതുവരെ നിലവിലുള്ളവതെല്ലാം തുടരുമെന്നും മന്ത്രി പറഞ്ഞു.

 

വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ മാറ്റിനിര്‍ത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി

വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ നാടിന്റെ നന്മ ലക്ഷ്യമാക്കി മാറ്റി നിര്‍ത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കെങ്കിലും എതിരായ യുദ്ധ പ്രഖ്യാപനമായി ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആര്‍ദ്രം' ദൗത്യത്തിന് തുടക്കം; ചികിത്‌സാചെലവ് കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

അതിഭീമമായി വര്‍ധിക്കുന്ന ചികിത്‌സാചെലവ് കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ടുള്ള 'ആര്‍ദ്രം' ദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 

ജാതി അധിക്ഷേപം: ലക്ഷ്മി നായരുടെ അറസ്റ്റ് കോടതി തടഞ്ഞു

വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.

 

പരസ്യമായി ജാതിപ്പേര് വിളിച്ചെന്ന് അധിക്ഷേപിച്ചെന്നും ലക്ഷ്മി നായരുടെ ഹോട്ടലിൽ ജോലിയെടുപ്പിച്ചുവെന്നുമുള്ള പട്ടികജാതിക്കാരനായ നാലാം വർഷ എൽഎൽ.ബി വിദ്യാർത്ഥിയുടെ പരാതിയിൽ ലക്ഷ്മി നായർക്കെതിരെ പൊലീസ് ജനുവരി 30-ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.