Skip to main content

കെ.പി.സി.സി അധ്യക്ഷ സ്ഥാനമൊഴിയുന്നതായി വി.എം സുധീരന്‍

കേരള പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന്‍ രാജിവെക്കുന്നതായി വി.എം സുധീരന്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

മലപ്പുറം മണ്ഡലത്തില്‍ ഏപ്രില്‍ 12-ന് ഉപതെരഞ്ഞെടുപ്പ്

ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഏപ്രില്‍ 17-നാണ് വോട്ടെണ്ണല്‍.

 

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍.കെ.നഗറിലും ഇതേദിവസം തിരഞ്ഞെടുപ്പ് നടത്തും. ജമ്മുകശ്മീരിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ശിവസേന അക്രമം: പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

അക്രമികളെ പിന്തിരിപ്പിക്കന്‍ പോലീസ് ശ്രമിച്ചില്ലെന്ന്‍ സമ്മതിച്ച മുഖ്യമന്ത്രി വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സഭയെ അറിയിച്ചു.

കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയണമെന്ന് ഹൈക്കോടതി

വിജിലൻസ് വകുപ്പിന് ഹൈക്കോടതിയില്‍ നിന്ന്‍ വിമർശനം. പരാതികളുടെ സ്വഭാവം പരിശോധിക്കാൻ വിജിലൻസിനാകുന്നില്ലെങ്കിൽ എന്തിനാണ് ഇത്തരത്തിലൊരു സംവിധാനമെന്ന് കോടതി.

പെപ്‌സി, കൊക്കോ കോള ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്താനൊരുങ്ങി വ്യാപാരികള്‍

സംസ്ഥാനത്ത് പെപ്‌സി, കൊക്കോ കോള ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചു. വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കോള കമ്പനികളുടെ ജലചൂഷണത്തിൽ പ്രതിഷേധിച്ചാണു ബഹിഷ്കരണം.

വാളയാര്‍ സഹോദരിമാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോലീസ്

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട രണ്ടു പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോലീസ്. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്ന് ഐ.ജി എം.ആര്‍. അജിത് കുമാര്‍ ചൊവ്വാഴ്ച വെളിപ്പെടുത്തി.

 

പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ ഇവരുടെ ബന്ധുവടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളില്‍ മൂത്തകുട്ടിയെ ഇയാള്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് കുട്ടികളുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.

 

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍: മാന്‍ഹോള്‍ മികച്ച ചിത്രം; വിധു വിന്‍സന്റ് സംവിധായക, വിനായകനും രജിഷയും അഭിനേതാക്കള്‍

47-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ആണ് 2016-ലെ മികച്ച ചിത്രം. മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരവും ചിത്രം വിധുവിന് നേടിക്കൊടുത്തു.

വയനാട്ടില്‍ ഏഴു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി

വയനാട്ടിലെ അനാഥാലയത്തില്‍ താമസിക്കുന്ന ഏഴ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി. സ്‌കൂളിന് തൊട്ടടുത്തുള്ള കടയില്‍വച്ചാണ് പീഡനത്തിനിരയായത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായോ എന്നറിയാന്‍ കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിങിന് വിധേയരാക്കും.

ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍

ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കാണ് ഇപ്രാവശ്യത്തെ നാടകോത്സവം സമര്‍പ്പിച്ചിരിക്കുന്നത്. ടാഗോര്‍ തിയേറ്ററായിരിക്കും മുഖ്യവേദി.