Skip to main content

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായ കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ലക്കിടി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. പാമ്പാടി കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത് കേസിലും പ്രതിയാണ്.

 

കൃഷ്ണദാസിന് പുറമെ നെഹ്റു ഗ്രൂപ്പ് ലീഗല്‍ അഡ്വൈസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാര്‍, കോളേജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

സിയാൽ പദ്ധതിയുദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയത് യൂസഫലിയുടെ ആഡംബര ജറ്റ് വിമാനത്തിൽ

വ്യവസായി എന്ന നിലയില്‍ ഒട്ടേറെ സർക്കാർ അനുമതികളും ലൈസൻസുകളും സർക്കാരിൽ നിന്നു ആവശ്യമുള്ള വ്യക്തിയാണ് യൂസഫലി എന്നിരിക്കെ ഇത്തരത്തിലൊരു ബന്ധം വിശേഷിച്ചും ഉദ്യോഗസ്ഥ തലത്തിൽ നല്‍കുന്ന സന്ദേശം എന്തായിരിക്കും?      

എം.ബി ഫൈസല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി; മലപ്പുറത്ത് മത്സരചിത്രം തെളിഞ്ഞു

ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ അഡ്വ. എം.ബി ഫൈസൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയും ബി.ജെ.പിക്കുവേണ്ടി ജില്ലാ നേതാവ് ശ്രീപ്രകാശുമാണ് മൽസരിക്കുന്നത്.

ജേക്കബ് തോമസ് ഇനി തുടരുന്നത് ദുരന്തത്തിൽ കലാശിക്കും

ഹൈക്കോടതി ഉയർത്തിയ വിമർശനങ്ങളും ചില കേസുകളിലെ തീർപ്പുകളും ജേക്കബ് തോമസ്സിന്റെ തീരുമാനങ്ങളും നടപടികളും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നു. അപ്പോൾ ഐ.എ.എസുകാർ പറയുന്നതാണോ അതോ ജേക്കബ് തോമസ് എടുക്കുന്ന നിലപാടാണോ ശരി എന്നതിന്നു  മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയാണ്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്ന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടെന്നും അത് നടക്കില്ലെന്നും ആരും ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കുണ്ടറയിൽ പെണ്‍കുട്ടിയുടെ ദുരൂഹ മരണം: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

സംഭവത്തില്‍ പൊലീസ് അലംഭാവമുണ്ടായ ആരോപണത്തില്‍ ദക്ഷിണമേഖലാ ഐ.ജി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ജില്ലാ മെഡിക്കൽ ഓഫിസറും ശിശുക്ഷേമസമിതി അധികൃതരും വിശദീകരണം നൽകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

കോളേജില്‍ നിന്ന്‍ ലഭിച്ച ചോരക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പെന്ന് റിപ്പോര്‍ട്ട്

പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോളേജില്‍ ജിഷ്ണുവിന് മര്‍ദ്ദനമേറ്റതായി പറയപ്പെടുന്ന പി.ആർ.ഒ സഞ്ജിത് വിശ്വനാഥന്റെ മുറിയില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവാണെന്ന് കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഫോറന്‍സിക് പരിശോധന നടത്തിയത്.

 

മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്ന് നിയമസഭാ ഉപസമിതി

മൂന്നാറില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് നിയമസഭാ ഉപസമിതി.

 

കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിച്ച പട്ടയ ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നും നിയമം ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാനും സമിതി നിര്‍ദേശിച്ചു.

 

മൂന്നാറിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച പഠനം നടത്താന്‍ നിയോഗിച്ച സമിതി നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്. മുല്ലക്കര രത്‌നാകരനാണ് നിയമസഭാ ഉപസമിതിയുടെ അധ്യക്ഷന്‍.

 

മിഷേൽ ഷാജിയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചിയിലെ സിഎ വിദ്യാർഥിനി മിഷേൽ ഷാജി (18)യുടെ ദുരൂഹ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ അനൂപ് ജേക്കബ് എം.എൽ.എയുടെ അടിയന്തര പ്രമേയ നോട്ടീസിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കുറ്റവാളികൾ എത്ര ഉന്നതരായാലും പിടികൂടുമെന്നും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ചുംബനപ്രതിഷേധവും യു.പി തെരഞ്ഞെടുപ്പു ഫലവും തമ്മിലെ ബന്ധം

ആരോഗ്യകരമായ ജീവിതമേ രോഗത്തെ അകറ്റി നിർത്തൂ എന്നുള്ള കാതലായ അറിവു പോലെ ജനായത്തത്തിന്റെ രസതന്ത്രഘടകങ്ങളെ ജൈവമായി പരിപോഷിപ്പിക്കുന്ന പ്രവർത്തനത്തിലും അതിലേക്ക് ജനതയുടെ ചിന്തയെ നയിക്കുകയും ചെയ്യുമ്പോൾ മാത്രമേ സമൂഹത്തെ പിന്നോട്ടടിക്കുന്ന മതസ്പർധ ഉൾപ്പടെയുള്ള ഘടകങ്ങൾ മാറിനിൽക്കുകയുള്ളു.