Skip to main content

അതിരപ്പിള്ളി വൈദ്യുത പദ്ധതി പരിഗണനയിലെന്ന് സര്‍ക്കാര്‍

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലെന്ന് വൈദ്യുത മന്ത്രി എം.എം മണി. 163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികന്‍ കസ്റ്റഡിയില്‍

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായ സംഭവത്തില്‍ ഒളിവില്‍ പോയ വൈദികനെ പോലീസ് പിടികൂടി. പീഡനത്തെ തുടര്‍ന്ന്‍ ഗര്‍ഭിണിയായ പെണ്‍കുട്ടി മൂന്നാഴ്ച മുന്‍പ് പ്രസവിച്ചിരുന്നു.

ആരാധനാലയങ്ങളിലെ ആയുധ പരിശീലനം: നിയമ നിർമാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

ആരാധനാലയങ്ങളിലെ ആയുധ പരിശീലനം നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമ നിർമാണം നടത്താന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

ഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയില്‍ ചേര്‍ന്ന്‍ അഫ്ഗാനിസ്ഥാനിലെക്ക് പോയ മലയാളി യുവാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സന്ദേശം. കാസര്‍ഗോഡ്‌ സ്വദേശി ഹഫീസുദ്ദീന്‍ ടി.കെ (24)യാണ് കൊല്ലപ്പെട്ടത്.

പിണറായി വിജയന്‍ മംഗളൂരുവില്‍; കനത്ത സുരക്ഷ

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി. വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിര്‍മാണോദ്ഘാടനവും സി.പി.ഐ.എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍. രാവിലെ 10.30ന് മലബാര്‍ എക്‌സ്പ്രസില്‍ മംഗളൂരു റെയില്‍വേ സ്‌റ്റേഷനിലെത്തിയ പിണറായി വിജയന് വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്.

 

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ എട്ടു ദിവസത്തേക്ക് ആലുവ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

സദാചാര ആക്രമണം: അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ അനീഷിനെ (23) കഴിഞ്ഞ ദിവസമാണ് വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ കോടതിയില്‍ നിന്ന്‍ പോലീസ് പിടികൂടി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജേഷിനെയും കോടതിമുറിയില്‍ നിന്ന്‍ പോലീസ് പിടികൂടി. പോലീസിനെ വെട്ടിച്ച് എറണാകുളം സിജെഎം കോടതിയിലെ പ്രതിക്കൂട്ടില്‍ കയറി നിന്നെങ്കിലും പോലീസ് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.

ബജറ്റ് സമ്മേളനത്തിന് തുടക്കം; നോട്ടസാധുവാക്കലിനെ വിമര്‍ശിച്ച് നയപ്രഖ്യാപനം

പതിനാലാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. 15 ദിവസം നീണ്ടുനിൽക്കുന്ന സഭാ സമ്മേളനത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്‌ മാർച്ച്‌ മൂന്നിന്‌ അവതരിപ്പിക്കും.

 

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് മന്ത്രിസഭയുടെ അനുമതി

തൃശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് മുൻവർഷത്തേതിൽനിന്നു മാറ്റമില്ലാതെ നടത്താൻ മന്ത്രിസഭയുടെ അനുമതി. ഉത്സവത്തിനു മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും തീരുമാനമായി.