Skip to main content

കൊട്ടിയൂർ ബലാൽസംഗം: ഗൗരവമേറിയ കുറ്റം ഏത്?

റോബിന്റെ കുറ്റവുമായി തട്ടിച്ചുനോക്കുമ്പോൾ സഭാനേതൃത്വം ഏർപ്പെട്ടിരിക്കുന്ന കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും  ആ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിന്റെ സമാധാന ജീവിതത്തിനു നേരേ ഭീഷണിയുയർത്തുന്നതാണ്.

കൊട്ടിയൂര്‍ പീഡനം: മാപ്പ് ചോദിച്ച് മാനന്തവാടി മെത്രാന്‍ ജോസ് പൊരുന്നേടം

കണ്ണൂരിലെ കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി മെത്രാന്‍ ജോസ് പൊരുന്നേടം.

കല്‍പ്പിത ലോകവും തോമസ്‌ ഐസക്കിന്റെ പൈങ്കിളി കല്‍പ്പനകളും

എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുമ്പോൾ അവ ഏതു വിധത്തിൽ ക്രിയാത്മകമായി ഉപയോഗിക്കാമെന്നും മാനവവിഭവശേഷിയെ ഏതുവിധത്തിൽ അതുമായി സംയോജിപ്പിക്കാമെന്നും ഉള്ളിടത്ത് ഐസക്കിന്റെ ബജറ്റ് നിർവികാരമാകുന്നു.

6/1000 - കേരളത്തില്‍ ശിശുമരണ നിരക്ക് യു.എസിന് തുല്യം

കേരളത്തില്‍ ശിശുമരണ നിരക്ക് ആയിരത്തിന് ആറായി കുറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവായ ഈ നിരക്ക് യു.എസിലേതിന് സമമാണ്. ഇന്ത്യയിലെ ശിശുമരണ നിരക്ക് ആയിരത്തിന് 41 ആണ്.

 

2015-16 വര്‍ഷം നടത്തിയ നാലാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേയാണ് കേരളത്തിന്റെ മികവ് വെളിപ്പെടുത്തിയത്. ജനിക്കുന്ന ആയിരം കുട്ടികളില്‍ ഒരു വയസിന് താഴെ മരിക്കുന്ന കുട്ടികളുടെ എണ്ണമാണ് ശിശുമരണ നിരക്ക്.

 

2005-06-ല്‍ നടന്ന മൂന്നാമത് സര്‍വെയില്‍ ഇന്ത്യയിലെ ശിശുമരണ നിരക്ക് 57 ആയിരുന്നു. ഇത് കേരളത്തിലേത് പോലെ ആറായി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ ഒരു വര്‍ഷം ഏഴു ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും.

ബജറ്റ് ചോര്‍ന്നതായി പ്രതിപക്ഷം; സഭ ബഹിഷ്കരിച്ചു

ബജറ്റ് ചോര്‍ന്നതായി ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ബജറ്റ് അവതരണം തുടങ്ങി രണ്ടര മണിക്കൂര്‍ ആയപ്പോഴാണ് ബജറ്റില്‍ ഇനി അവതരിപ്പിക്കാനിരിക്കുന്ന ഭാഗങ്ങളും സാമൂഹിക മാദ്ധ്യമങ്ങളില്‍ വന്നതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വെളിപ്പെടുത്തിയത്.

 

25,000 കോടി രൂപയുടെ പൊതുനിക്ഷേപവുമായി സംസ്ഥാന ബജറ്റ്

അടുത്ത സാമ്പത്തിക വര്‍ഷം അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ 25,000 കോടി രൂപയുടെ പൊതുനിക്ഷേപം നടത്തുമെന്ന് ധനകാര്യ മന്ത്രി ടി.എം തോമസ്‌ ഐസക്.

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ: കോളേജ് ചെയർമാൻ പി. കൃഷ്ണദാസിനു മുൻകൂർ ജാമ്യം

പാമ്പാടി നെഹ്റു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി പി. കൃഷ്ണദാസിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തേ അനുവദിച്ച ഇടക്കാല ജാമ്യം അന്തിമമാക്കുകയായിരുന്നു.

 

പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപയെന്ന് ആര്‍.എസ്.എസ് നേതാവ്

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് മദ്ധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ്. കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉത്തരവാദിയെന്ന്‍ ആരോപിച്ചാണ് നടപടി.

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

രണ്ട് എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഒരു വര്‍ഷം മുന്‍പ് വിദ്യാര്‍ഥിനികള്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്.

 

സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡനവിവരം അറിവായത്. കണ്ണാടിപ്പറമ്പ് വയപ്രം സ്വദേശിയായ 34-കാരനാണ് പ്രതി. സ്ഥലം മാറ്റം കിട്ടി ഇപ്പോള്‍ നാറാത്ത് ചെറുവാക്കര സ്കൂളിലാണ് ജോലി ചെയ്യുന്ന ഇയാളെ കോടതി റിമാണ്ട് ചെയ്തിട്ടുണ്ട്.

 

ഉറങ്ങിക്കിടന്ന നടിയുടെ മുറിയിൽ കയറി പുതപ്പു നീക്കി സ്വകാര്യത നിരീക്ഷിച്ച സംഭവം തമസ്‌കരിച്ചു

വെളുപ്പാൻകാലത്ത് ഉറക്കത്തിനിടയിൽ പ്രമുഖ നടിയുടെ മുറിയിൽ ഹോട്ടൽ ജീവനക്കാരൻ രണ്ടാം താക്കോൽ ഉപയോഗിച്ച് ഒളിച്ചു കയറി പുതപ്പു വലിച്ചുമാറ്റി സ്വകാര്യത നിരീക്ഷിച്ച സംഭവം പോലീസ് കേസ്സായെങ്കിലും വാർത്തയാകാതെ തമസ്‌കരിക്കപ്പെട്ടു.