Skip to main content

കേരളത്തില്‍ ശിശുമരണ നിരക്ക് ആയിരത്തിന് ആറായി കുറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവായ ഈ നിരക്ക് യു.എസിലേതിന് സമമാണ്. ഇന്ത്യയിലെ ശിശുമരണ നിരക്ക് ആയിരത്തിന് 41 ആണ്.

 

2015-16 വര്‍ഷം നടത്തിയ നാലാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേയാണ് കേരളത്തിന്റെ മികവ് വെളിപ്പെടുത്തിയത്. ജനിക്കുന്ന ആയിരം കുട്ടികളില്‍ ഒരു വയസിന് താഴെ മരിക്കുന്ന കുട്ടികളുടെ എണ്ണമാണ് ശിശുമരണ നിരക്ക്.

 

2005-06-ല്‍ നടന്ന മൂന്നാമത് സര്‍വെയില്‍ ഇന്ത്യയിലെ ശിശുമരണ നിരക്ക് 57 ആയിരുന്നു. ഇത് കേരളത്തിലേത് പോലെ ആറായി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ ഒരു വര്‍ഷം ഏഴു ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും.

 

ത്രിപുര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്‌, രാജസ്ഥാന്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിരക്കില്‍ 20 ശതമാനത്തില്‍ അധികം കുറവുണ്ടായിട്ടുണ്ട്.