Skip to main content

മില്‍മ പാലിന് ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. വില വര്‍ധന ഈ മാസം 11 ന് നിലവില്‍ വരും. 

 

വര്‍ധിപ്പിക്കുന്ന തുകയില്‍നിന്ന് 3.35 രൂപ കര്‍ഷകന് നല്‍കും. ഇപ്പോള്‍ ലഭിക്കുന്ന 16 പൈസയ്ക്ക് പുറമേ 16 പൈസകൂടി ക്ഷീരകര്‍ഷക സംഘങ്ങള്‍ക്ക് ലഭിക്കും. 16 പൈസ ക്ഷേമനിധി ബോര്‍ഡിനും 14 പൈസ മില്‍മയ്ക്കുമായാണ് പങ്കുവയ്ക്കുന്നത്. വില വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ ശുപാര്‍ശയ്ക്ക് മന്ത്രിതല ചര്‍ച്ചയില്‍ നേരത്തെതന്നെ അനുമതി ലഭിച്ചിരുന്നു.

 

പാറ്റൂര്‍ ഭൂമി കേസ്: രേഖകള്‍ ഹാജരാക്കി വി.എസ്; വിജിലന്‍സിന് കോടതി വിമര്‍ശനം

തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു വിജിലൻസ് പറഞ്ഞ രേഖകൾ ഭരണപരിഷ്കരണ കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ ഹാരാക്കിയതോടെയാണ് വിജിലൻസിന് നേർക്ക് കോടതി വിമർശനമുന്നയിച്ചത്.

ജല്ലിക്കെട്ട് പ്രതിഷേധവും അക്കാദമി സമരവും ഉയിർത്തെഴുന്നേൽപ്പു ലക്ഷണങ്ങൾ

രണ്ടു സംസ്ഥാനങ്ങളിലും സംഭവിക്കുന്നത് ഒന്നു തന്നെ. ജനായത്ത സംവിധാനത്തിലെ ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ അന്ത്യം. തമിഴ്നാട്ടിൽ ജയലളിതയുടെ മരണത്തോടെ ആ പ്രക്രിയ അതിവേഗം സംഭവിക്കുന്നു. കേരളത്തിൽ അതേ പ്രക്രിയ നടക്കുന്നുവെങ്കിലും അത് അത്ര വേഗത്തിലല്ലെന്നു മാത്രം

സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ധാരണ: ലോ അക്കാദമി സമരം അവസാനിച്ചു

തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളേജില്‍ 29 ദിവസമായി നടന്നുവന്ന സമരം അവസാനിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പ്രതിനിധികളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഇന്ന്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്.

 

കേരളത്തിൽ ഭാഗികമായ ഭരണസ്തംഭനം

ജേക്കബ് തോമസിനെതിരെ ധനകാര്യ വകുപ്പിന്റെ സാമ്പത്തിക അന്വേഷണവിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് ധനകാര്യ വകുപ്പു മന്ത്രി തോമസ് ഐസക്കാണ് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനായി ചീഫ് സെക്രട്ടറിക്ക് നൽകിയത്. ഇത് ഐ.എ.എസ്സ്-മുഖ്യമന്ത്രി പോരാട്ടത്തിന് രാഷ്ട്രീയമായ മുഖവും ചാർത്തുന്നു.

ജേക്കബ് തോമസിനെതിരെയുള്ള ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതി തള്ളി. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയ വിഷയവും സര്‍വീസിലിരിക്കെ സ്വകാര്യ കോളേജില്‍ പഠിപ്പിച്ച വിഷയവും കുടകിലെ ഭൂമിയിടപാടും ഉന്നയിച്ചാണ് ഹര്‍ജികള്‍ നല്‍കിയത്. എന്നാല്‍, സമര്‍പ്പിക്കപ്പെട്ടിട്ടുള്ള തെളിവുകള്‍ അന്വേഷണത്തിന് പര്യാപ്തമല്ലെന്നാണ് കോടതി പറഞ്ഞു. മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനായി മാര്‍ച്ച് 15-ലേക്ക് മാറ്റിയിട്ടുണ്ട്.  

 

ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച് അന്വേഷണം

ലോ അക്കാദമിയുടെ അഫിലിയേഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്, സി.പി.ഐ അംഗങ്ങള്‍ കൊണ്ടുവന്ന പ്രമേയം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം വോട്ടിനിട്ട് തള്ളി.

മുഖ്യമന്ത്രി തെറ്റിനെ ശരിയാക്കി “ശരിയാക്കുന്നു”

ലോ അക്കാദമി വിഷയത്തിൽ ഇതുവരെയുള്ള മൗനം മുഖ്യമന്ത്രി പിണറായി വിജയൻ വെടിയുമ്പോള്‍ പ്രകടമാകുന്നത് ദൗർബല്യത്തിന്റെ മുഖം. താൻ തീരുമാനമെടുക്കേണ്ട വിഷയത്തിൽ നിന്ന് ഒളിച്ചോടുന്ന വിധം ആരോപണങ്ങളുന്നയിച്ച് രക്ഷപ്പെടാനാണ് അദ്ദേഹത്തിന്റെ ശ്രമം.

ഭൂമിയും രാജിയും: സര്‍ക്കാരിലും ലോ അക്കാദമിയിലും ഭിന്നത

അക്കാദമിയുടെ ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ സി.പി.ഐയും വി.എസും രംഗത്തെത്തിയപ്പോള്‍ ലോ അക്കാദമിയില്‍ നിന്ന്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന്‍ അക്കാദമി ചെയര്‍മാന്‍ കെ. അയ്യപ്പന്‍ പിള്ള ആവശ്യപ്പെട്ടു.

ജേക്കബ് തോമസിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ: മുഖ്യമന്ത്രി നിയമോപദേശം തേടി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടിയ്ക്ക് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ധനകാര്യ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.