Skip to main content

ബന്ധുനിയമനം; ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതി അനുമതി

മന്ത്രിയായിരിക്കെ വ്യവസായ വകുപ്പില്‍ ബന്ധുക്കളെ നിയമിച്ചെന്ന ആരോപണത്തില്‍ ജയരാജനെതിരായ എഫ്.ഐ.ആര്‍ ഫയലിൽ സ്വീകരിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തിരുവനന്തപുരത്ത്; വി.എസിനെതിരെയുള്ള റിപ്പോര്‍ട്ടും അജണ്ടയില്‍

ഉത്തര്‍ പ്രദേശ്‌ അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് സംസ്ഥാന തലസ്ഥാനത്ത് ആദ്യമായി നടക്കുന്ന യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം.

ലാവലിന്‍ കേസ്: വാദം കേള്‍ക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റി

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഫെബ്രുവരി രണ്ടാം വാരമാകും ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുക. തിയതി തീരുമാനിച്ചിട്ടില്ല. കേസിൽ പിണറായി വിജയനേയും കൂട്ടുപ്രതികളേയും വിചാരണ കൂടാതെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്നാവശ്യ​പ്പെട്ടാണ്​ സി.ബി.​ഐ ഹര്‍ജി നല്‍കിയത്.

 

സിബിഐ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജന്‍ ഇന്ന് ഹാജരാകാനാകില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അദ്ദേഹത്തിന് ഹൈദരാബാദില്‍ മറ്റൊരു കേസുള്ളതിനാലാണ് ഇത്.

 

മതവും തെരഞ്ഞെടുപ്പും: സുപ്രീം കോടതി വിധിയിലെ അവ്യക്തതയും വ്യക്തതയും

ഇന്ത്യയുടെ സമകാലീന ചരിത്രത്തിന്റെ സൂക്ഷ്മഗതിയെയും സ്ഥൂലഗതിയെയും നിർണ്ണായകമായി ബാധിക്കുന്ന സുപ്രധാന വിധികളിലൊന്നാണ് മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ടു പിടിക്കുന്നത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നുള്ള 2017 ജനുവരി 2ലെ സുപ്രീം കോടതി വിധി.

കെറുവിച്ച് മായുന്ന ഒബാമ

ഒബാമയുടെ നീക്കങ്ങള്‍ക്ക് മറുനീക്കം പോലും നടത്താതെ പുടിന്‍ വെളിവാക്കുന്നത് സിറിയയിലെ ചതുരംഗ കളത്തില്‍ നിന്ന്‍ നിഷ്കാസനം ചെയ്യപ്പെട്ട നിലയില്‍ നില്‍ക്കുന്ന ഒബാമയെയാണ്.

തമിഴ്‌നാട്ടിൽ പ്രളയത്തിനു ശേഷം സംഭവിക്കുന്നതെന്ത്?

തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമമോഹന റാവുവിന്റെ ഓഫീസുകളിലും ഔദ്യോഗിക വസതിയിലും മകന്റെ വസതിയിലുമൊക്കെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ റെയ്ഡൊന്നുമുണ്ടാകുമായിരുന്നില്ല എന്നദ്ദേഹം പറയുന്നു. അതിന് ദൂരവ്യാപകമായ അർഥതലങ്ങളാണുള്ളത്.

പേഴ്സണൽ സ്റ്റാഫ് യോഗം ഉചിതം; എന്നാൽ സംശയ നിർദ്ദേശം അനുചിതം

അഴിമതി തടയുന്നതിന് വേണ്ടി അവർ സംശയാലുക്കളായിരിക്കണം, എന്നാൽ സംശയരോഗികളാകരുതെന്നാണ് മുഖ്യമന്ത്രി ഉപദേശിച്ചത്. ആ ഉപദേശം മറ്റു നിർദ്ദേശങ്ങളിൽ ചിലതിനെ നിർവീര്യമാക്കുന്നതായി.

എല്ലാ വിദ്യാർഥികൾക്കും സൗജന്യയാത്ര വേണ്ടെന്ന് കെ.എസ്.ആർ.ടിസി

കെ.എസ്.ആർ.ടിസിയിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യയാത്ര അനുവദിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജിംഗ് ഡയറക്ടര്‍ എം.ജി രാജമാണിക്യം കത്ത് നൽകി. സര്‍ക്കാര്‍, എയിഡഡ് കൊളേജ്- സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സൗജന്യം ചുരുക്കണമെന്നും സ്വകാര്യ കൊളേജ്- സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യയാത്ര നൽകേണ്ടതില്ലെന്നുമാണ് ഗതാഗത സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം.

 

ബന്ധുനിയമനം: ഉമ്മന്‍ ചാണ്ടിയ്ക്കും മുന്‍മന്ത്രിമാര്‍ക്കും എതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആറുപേര്‍ക്കും മൂന്ന്‍ എം.എല്‍.എമാര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പോലീസ് നയത്തിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്ന് കോടിയേരി

എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും  അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ പംക്തിയിലാണ് ദേശീയഗാന വിവാദം, യു.എ.പി.എ എന്നിവയുമായി ബന്ധപ്പെട്ട് കോടിയേരി നിലപാട് വ്യക്തമാക്കുന്നത്.