Skip to main content

സുനന്ദ പുഷ്കറിന്റെ മരണകാരണം അവ്യക്തമെന്ന് റിപ്പോര്‍ട്ട്

സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് യു.എസ് ഏജന്‍സിയായ എഫ്.ബി.ഐയും ന്യൂഡല്‍ഹിയിലെ എയിംസ് ഹോസ്പിറ്റലും തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച പുതിയ മെഡിക്കല്‍ ബോര്‍ഡിന് വ്യക്തമായ മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല.

അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തിനെന്ന് കോടതി

സര്‍ക്കാരിനു വിജിലന്‍സ് കോടതിയുടെ രൂക്ഷവമിര്‍ശനം.  ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു അഡീ.ചീഫ് സെക്രട്ടറി ടോം ജോസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ചോദ്യം.

പോസ്റ്റ്-ട്രൂത്ത് പ്രഹേളികയിൽ അകപ്പെട്ട പിണറായിയും കേരളജനതയും

ഭരണയന്ത്രത്തിന്റെ മെയിൻ സ്വിച്ചാണ് ചീഫ് സെക്രട്ടറി. അത് ഓഫായാൽ യന്ത്രം നിലയ്ക്കും. ആ അവസ്ഥയിലാണ് ഇന്ന് കേരള സംസ്ഥാനത്തെ ഭരണയന്ത്രം. പിണറായി വിജയനെ മാറ്റിയിട്ട് മറ്റൊരു മുഖ്യമന്ത്രി എന്ന സമവാക്യത്തിലേക്ക് കാര്യങ്ങളെ നയിക്കുന്ന ദിശയിലേക്ക് നീങ്ങുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഈ അവസ്ഥ പ്രകടമാക്കുന്നുണ്ട്.

ലോ അക്കാദമി: ആരോപണങ്ങള്‍ ഗൗരവകരമെന്ന് സര്‍വ്വകലാശാല സമിതി

തിരുവനന്തപുരത്തെ ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കേരള സര്‍വകലാശാല നിയോഗിച്ച ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇവിടെ വിദ്യാര്‍ഥികള്‍ രണ്ടാഴ്ചയിലേറെയായി സമരം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ സിൻഡിക്കേറ്റ് ഉപസമിതിയെ തെളിവെടുപ്പിനായി സര്‍വ്വകലാശാല നിയോഗിച്ചത്.

 

യേശുദാസിന് പദ്മവിഭൂഷണ്‍

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ രാഷ്ട്രം രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. കേരളത്തില്‍ നിന്ന്‍ സംഗീതജ്ഞ പാറശാല ബി പൊന്നമ്മാള്‍, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, ഇന്ത്യന്‍ ഹോക്കി താരവും ക്യാപ്റ്റനുമായ ശ്രീജേഷ്, ആയോധനകലാ വിദഗ്ദ്ധ മീനാക്ഷിയമ്മ എന്നിവര്‍ക്ക് പദ്മശ്രീ ബഹുമതി ലഭിച്ചു.

ജല്ലിക്കെട്ടിലൂടെ തമിഴ് ജനത കാത്തുവയ്ക്കുന്ന ജനിതകശേഖരം

എല്ലാം യുക്തിരഹിതമായ യുക്തിക്കു വിട്ടുകൊടുത്ത് ശുദ്ധമായ ജലവും വായുവും വിഷലിപ്തമാക്കുകയും അന്നം തന്നിരുന്ന വയലുകളും നികത്തി പച്ചക്കറിക്കു വേണ്ടി തമിഴ് ലോറികളേയും കാത്തിരിക്കുന്ന മലയാളിക്ക് ആചാരത്തിലെ യുക്തിയെ അന്ധവിശ്വാസമായേ കാണാൻ കഴിയുകയുള്ളു.

മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി

മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ ചിലത് പുറത്തായാല്‍ നടപ്പാക്കാന്‍ കഴിയാതെ വരും. അതിനാല്‍ ലക്ഷ്യപ്രാപ്തിയിലെത്തിയ ശേഷമേ പുറത്തുപറയാനാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരിലെ അക്രമം: ബി.ജെ.പി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കണ്ണൂരിലെ കൊലപാതകക്കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുക, മുഖ്യമന്ത്രി കണ്ണൂർ സന്ദർശിച്ചു സർവ്വകക്ഷി യോഗം വിളിക്കുക, പാലക്കാട് വീടിനു തീയിട്ടതിനെ തുടർന്ന് രണ്ടു പേർ മരിച്ച കുടുംബത്തിനു നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ സംഘം മുഖ്യമന്ത്രിയോട് ഉന്നയിച്ചു.

ദേശീയപാത വികസനം 45 മീറ്ററില്‍: സര്‍ക്കാര്‍ പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി

റോഡ് വീതി കൂട്ടുമ്പോള്‍ വീടും ജീവസന്ധാരണ മാര്‍ഗവും നഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തുടക്കം

വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്രയോടെ അമ്പത്തേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തുടക്കം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥും, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഘോഷയാത്രയില്‍ പങ്കെടുത്തു.

 

പ്രധാനവേദിയായ നിളയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് കലോത്സവത്തിന്‍റെ അരങ്ങുകള്‍ ഉണരുക. പന്ത്രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണ് കലാമേളയില്‍ മാറ്റുരയ്ക്കുന്നത്.

 

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഹരിത കലോത്സവമാണ് ഇത്തവണത്തെ കലോത്സവത്തിന്റെ പ്രത്യേകത.