Skip to main content

കളക്ടർ ബ്രൊ സ്ഥാനമൊഴിയുമ്പോൾ

അകന്നു നിൽക്കുന്നത് അടുത്തേക്ക് വരുന്നതു കണ്ടു കൊണ്ടുള്ള ഒരു തരം പുളകമാണ് ട്രോളർമാർ പ്രശാന്തിന്റെ പിന്നിൽ തൂങ്ങി അദ്ദേഹത്തെ തങ്ങളിലേക്കു കൊണ്ടുവന്ന്  ബ്രൊയാക്കിയത്. കോഴിക്കോട് എം.പി എം.കെ.രാഘവനെ അധിക്ഷേപിക്കാനും പരസ്യമായി ജലവിഭവ വകുപ്പിനെതിരെ രംഗത്തുവരാനും പ്രശാന്തിന് ധൈര്യം നൽകിയതും ഈ ഹര ഘടകം തന്നെയാണ്.

ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അംഗീകാരം

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍, എവിടെയായിരിക്കും വിമാനത്താവളം നിര്‍മ്മിക്കുകയെന്ന്‍ വ്യക്തമാക്കിയിട്ടില്ല.

 

എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ തടവിലല്ലെന്ന് പോലീസ്; ശശികലയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി

നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ 24 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ചു; കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോളേജ് ചെയര്‍മാനും നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവിയുമായ പി.കെ കൃഷ്ണദാസ് ആണ് ഒന്നാം പ്രതി.

ലാവലിന്‍ കേസ്: വാദം കേള്‍ക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കേസിൽ പിണറായി വിജയനേയും കൂട്ടുപ്രതികളേയും വിചാരണ കൂടാതെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്നാവശ്യ​പ്പെട്ടാണ്​ സി.ബി.​ഐ ഹര്‍ജി നല്‍കിയത്. ജനുവരി നാലിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇന്നത്തേക്ക് മാറ്റിവെച്ചതായിരുന്നു.

ഇ. അഹമ്മദിന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

മുസ്ലിം ലീഗ് നേതാവും എം.പിയുമായിരുന്ന ഇ. അഹമ്മദിന്റെ മരണം സംബന്ധിച്ച വിവാദത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി പോലീസ് കമ്മീഷണറില്‍ നിന്നും റാം മനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ടില്‍ നിന്നും വിശദീകരണം തേടി. അധാര്‍മികവും മനുഷ്യത്വരഹിതവുമായ സമീപനമാണ് ഇവര്‍ സ്വീകരിച്ചതെന്ന ആരോപണത്തിലാണ് നടപടി.

 

അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിക്കാതിരുന്ന ആശുപത്രി അധികൃതരുടെ നടപടി ഗൗരവമേറിയതാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മരണവിവരം മറച്ചുവെച്ചതായ ആരോപണത്തിലും വിശദീകരണം തേടിയിട്ടുണ്ട്.

 

മറുപടി നല്‍കാന്‍ രണ്ടുപേര്‍ക്കും നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.     

ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കി

സര്‍ക്കാര്‍ ഭൂമിയില്‍ പണിതിരിക്കുന്നതെന്ന് കണ്ടെത്തിയ ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി. ഈ ആവശ്യവുമായി റവന്യു വകുപ്പ് കഴിഞ്ഞ ദിവസം ലോ അക്കാദമിക്ക് നോട്ടീസ് നല്‍കിയിരുന്നു

തമിഴ്‌നാട്ടിലെ ജനായത്ത സമസ്യ

ജനായത്ത സംവിധാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ധാർമ്മികതയും സാങ്കേതികതയും തമ്മിൽ മുഖാമുഖം നിൽക്കുമ്പോഴാണ്. സാങ്കേതികതയുടെ അധാർമ്മികമായ വിനിയോഗമാണ് ഇന്ത്യൻ ജനായത്ത സംവിധാനം നേരിടുന്ന ഏറ്റവും വലിയ പുഴുക്കുത്ത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ എട്ടു തീരദേശ പോലീസ് സ്റ്റേഷനുകള്‍

തീവ്രവാദം അടക്കമുള്ള ഭീകരപ്രവർത്തനങ്ങൾ നേരിടാൻ സംസ്ഥാനത്തെ പോലീസ് സേനയെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരപ്രദേശത്തെ ഭീകരപ്രവർത്തനങ്ങൾ നേരിടുന്നതിന് സംസ്ഥാനത്ത് എട്ട് തീരദേശ പൊലീസ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു പറഞ്ഞു. ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള തീരപ്രദേശമാണ് കേരളത്തിനുള്ളത്. അതുകൊണ്ടുതന്നെ, തീവ്രവാദം അടക്കമുള്ള ഭീകരപ്രവർത്തനങ്ങൾ നേരിടുന്നതിന് തീരദേശസംരക്ഷണവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.