Skip to main content

മുസ്ലിം ലീഗ് നേതാവും എം.പിയുമായിരുന്ന ഇ. അഹമ്മദിന്റെ മരണം സംബന്ധിച്ച വിവാദത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി പോലീസ് കമ്മീഷണറില്‍ നിന്നും റാം മനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ടില്‍ നിന്നും വിശദീകരണം തേടി. അധാര്‍മികവും മനുഷ്യത്വരഹിതവുമായ സമീപനമാണ് ഇവര്‍ സ്വീകരിച്ചതെന്ന ആരോപണത്തിലാണ് നടപടി.

 

അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിക്കാതിരുന്ന ആശുപത്രി അധികൃതരുടെ നടപടി ഗൗരവമേറിയതാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മരണവിവരം മറച്ചുവെച്ചതായ ആരോപണത്തിലും വിശദീകരണം തേടിയിട്ടുണ്ട്.

 

മറുപടി നല്‍കാന്‍ രണ്ടുപേര്‍ക്കും നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.