രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്
രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച് വികാരാവേശനായതിൻ്റെ പേരിൽ അറിസ്റ്റിലായ രാഹുൽ ഈശ്വറിന് ഇതുവരെ ജാമ്യം കിട്ടിയില്ല. രാഹുൽ മാങ്കൂട്ടമാകട്ടെ ഇതുവരെ അറസ്റ്റിലായതുമില്ല പുറത്തിറങ്ങി നടക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു.
യഥാർത്ഥത്തിൽ രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് സാമൂഹികമായ അനിവാര്യത തന്നെയായിരുന്നു. കാരണം സാമൂഹ്യ മാധ്യമവേദിയെ അദ്ദേഹം ദുരുപയോഗം ചെയ്തു. തൻ്റെ ആശയപ്രചരണത്തിൻ്റെ ഭാഗമായി മറ്റുള്ളവരെ, വിശേഷിച്ചും സ്ത്രീകളെ അധിക്ഷേപിക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിൻ്റെ സംഭാഷണം. രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണക്കുന്നതിൻ്റെ പേരിൽ അദ്ദേഹത്തിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച നടിയെ വളരെ മോശം രീതിയിലാണ് ആക്ഷേപിച്ചത്. ഒരു സിവിൽ സമൂഹത്തിന് ചേരാത്ത വിധത്തിലായിരുന്നു രാഹുൽ ഈശ്വറിൻ്റെ സാമൂഹ്യമാധ്യമ സാന്നിദ്ധ്യം. അത്തരം രീതിയിൽ പെരുമാറുന്നവർ യഥേഷ്ടമുള്ള കേരളത്തിൽ അത്തരത്തിലുള്ളവർക്ക് ശക്തമായ മുന്നറിയിപ്പ് ആവശ്യമായിരുന്നു. അതാണിപ്പോൾ രാഹുൽ ഈശ്വറിൻ്റെ അറസ്റ്റിലൂടെ സംഭവിച്ചിട്ടുള്ളത്.
