സംസ്ഥാനത്ത് വില്‍ക്കുന്ന എല്ലാ വിധ മിന്റുൽപ്പന്നങ്ങളും നശിപ്പിക്കാൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങ് നിർദ്ദേശം നൽകി. ഇതേത്തുടര്‍ന്ന്‍ എക്സൈസ് ഉദ്യോഗസ്ഥർ കടകളിലും സൂപ്പർ മാർക്കറ്റുകളിലുമെല്ലാം പരിശോധന നടത്തി മിൻറുൽപ്പന്നങ്ങള്‍ നശിപ്പിച്ചു തുടങ്ങി. മിന്റുൽപ്പന്നങ്ങളിൽ ലഹരിയുടെ അംശം അടങ്ങിയിരിക്കുന്നതായി കണ്ടതിനെ തുടർന്നാണ് എക്സൈസ് കമ്മീഷണർ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
മിന്റുകൾ കൂടുതലും ഉപയോഗിക്കുന്നത് കുട്ടികളും യുവാക്കളുമാണ്. ലഹരിക്കു പുറമേ കുട്ടികളിൽ വിവിധ വൈകല്യങ്ങളും ഇവ സൃഷ്ടിക്കാനിടയുണ്ട്.
ഹാപ്പിഡെന്റ് വൈറ്റ്, എസ്.മിന്റ്, ഡബിൾമിന്റ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങളാണ് വിപണിയിലുള്ളത്. ഇവയെല്ലാം കൈയ്യോടെ നശിപ്പിച്ചു കളയാനാണ് കമ്മീഷണറുടെ നിർദ്ദേശം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഇനിമേൽ വില്‍പ്പനയ്ക്ക് വയ്ക്കരുതെന്നും എക്സൈസ് ഉദ്യോഗസ്ഥർ കടയുടമകളെ അറിയിച്ചിട്ടുണ്ട്.