Skip to main content

മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. വില വര്‍ധന ഈ മാസം 11 ന് നിലവില്‍ വരും. 

 

വര്‍ധിപ്പിക്കുന്ന തുകയില്‍നിന്ന് 3.35 രൂപ കര്‍ഷകന് നല്‍കും. ഇപ്പോള്‍ ലഭിക്കുന്ന 16 പൈസയ്ക്ക് പുറമേ 16 പൈസകൂടി ക്ഷീരകര്‍ഷക സംഘങ്ങള്‍ക്ക് ലഭിക്കും. 16 പൈസ ക്ഷേമനിധി ബോര്‍ഡിനും 14 പൈസ മില്‍മയ്ക്കുമായാണ് പങ്കുവയ്ക്കുന്നത്. വില വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ ശുപാര്‍ശയ്ക്ക് മന്ത്രിതല ചര്‍ച്ചയില്‍ നേരത്തെതന്നെ അനുമതി ലഭിച്ചിരുന്നു.

 

ആഭ്യന്തര പാല്‍ ഉത്പാദനത്തെ വരള്‍ച്ച ബാധിച്ചതോടെ ഇറക്കുമതി വര്‍ധിപ്പിക്കേണ്ടി വരുന്നതാണ് വില വര്‍ധനയ്ക്ക് കാരണമായി മില്‍മ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ മൂന്ന് ലക്ഷം ലിറ്ററാണ് മില്‍മയുടെ പാല്‍ ഇറക്കുമതി.