Skip to main content

ഫോണ്‍കെണി: ശശീന്ദ്രനെതിരെ മാദ്ധ്യമപ്രവര്‍ത്തക പരാതി നല്‍കി

ഫോൺകെണി വിവാദത്തിൽ ഉൾപ്പെട്ട മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ മാദ്ധ്യമപ്രവർത്തക പരാതി നൽകി. ശശീന്ദ്രന്‍ നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ആക്ഷേപം. മംഗളം ടെലിവിഷന്‍ ചാനലിലെ ജീവനക്കാരിയും മന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചെന്ന് പറയപ്പെടുന്നതുമായ മാദ്ധ്യമപ്രവർത്തകയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ പരാതി നൽകിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി കേസ് ഈ മാസം 15നു പരിഗണിക്കും.

 

ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ പോലീസ് നടപടി; സംസ്ഥാനത്ത് വ്യാഴാഴ്ച ഹര്‍ത്താല്‍

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സമരത്തിന്‌ പോലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മയടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച ഹര്‍ത്താലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു.

വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നു മാറ്റാൻ നിർദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് കാണിക്കുന്ന അമിതാധികാരം നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും  കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തെറ്റായ വാര്‍ത്തകളാണ് വന്നതെന്ന്‍ സൂചിപ്പിച്ച കോടതി സര്‍ക്കാരിനെയും ഇത്തരത്തില്‍ ധരിപ്പിച്ചോയെന്ന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. ബജറ്റ് നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവേയാണ് കോടതിയുടെ വിശദീകരണം വന്നത്.

 

ഫോണ്‍കെണി: ചാനല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങി

മുൻമന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോൺകെണിക്കേസിൽ മംഗളം ടെലിവിഷന്‍ ചാനലിലെ എട്ടുപേര്‍ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി.   കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ. അതേസമയം, ചാനല്‍ ചെയര്‍മാനും ശശീന്ദ്രനോടു ഫോണില്‍ സംസാരിച്ച പെണ്‍കുട്ടിയും എത്തിയിട്ടില്ല.

 

നോട്ട് പ്രതിസന്ധി രൂക്ഷം; ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്ക്

സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നോട്ട് നല്‍കി ആര്‍.ബി.ഐ രാഷ്ട്രീയ ഉപകരണമായി മാറുകയാണെന്നും മന്ത്രി ആരോപിച്ചു.

ഒരേസമയം ഓടപുനർനിർമ്മാണവും പെരിയാർ സംരക്ഷണാചരണവും

ഇത്രയും ജലസമ്പത്തുള്ള നാട്ടിൽ അതിത്രയും നശിപ്പിച്ചിട്ടും നശീകരണം വർധിപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുന്നതല്ലാതെ പ്രായോഗികമായി മാറിച്ചിന്തിക്കണമെന്ന തോന്നൽ ഉണ്ടാകുന്നില്ലെന്നുള്ളതാണ് അതിവിപുലമായി പുതുക്കിപ്പണിയുന്ന പുഴയിലേക്കുള്ള ഓട വെളിവാക്കുന്നത്.

ജേക്കബ് തോമസ്സിലൂടെ സംഭവിച്ചത് അഴിമതിയേക്കാള്‍ വലിയ ദുരന്തം

ജേക്കബ് തോമസ്സിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ഉചിതമായി. ഇതുവരെ ഈ സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നു തന്നെ പറയേണ്ടി വരും. പത്തുമാസം ഒരു സര്‍ക്കാരിനെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്

മംഗളം വാര്‍ത്ത: പിഎസ്. ആന്റണി ജുഡീഷ്യല്‍ കമ്മീഷന്‍; റിപ്പോര്‍ട് മൂന്നു മാസത്തിനകം

മംഗളം ടെലിവിഷന്‍ ചാനലില്‍ എ.കെ. ശശീന്ദ്രന്റേതെന്ന് പറഞ്ഞ് സംപ്രേഷണം ചെയ്ത ശബ്ദരേഖയുടെയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് മുന്‍ ജില്ലാ ജഡ്ജ് പി എസ് ആന്റണിയെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു

300 കോടി രൂപ വെട്ടിച്ച നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

300 കോടിയോളം രൂപ വെട്ടിച്ച നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കുവൈറ്റില്‍ നിന്നും പുലര്‍ച്ചെ 3.15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഉതുപ്പിനെ അവിടെ കാത്തുനിന്ന സിബിഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

 

റിക്രൂട്ട്‌മെന്റ് ഫീസായി വാങ്ങാന്‍ അനുമതിയുണ്ടായിരുന്ന 19,500 രൂപയ്ക്ക് പകരം 19,50,000 രൂപ വീതമാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഉതുപ്പിന്റെ റിക്രൂട്ട്മന്റ് സ്ഥാപനമായ അല്‍-സറാഫ് ഏജന്‍സി വാങ്ങിയിരുന്നത്.

യു.എ ഖാദറിനും സാറാ ജോസഫിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

കേരള സാഹിത്യ അക്കാദമിയുടെ 2015ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും പ്രഖ്യാപിച്ചു. വിശിഷ്ടാംഗത്വത്തിന് യു.എ ഖാദര്‍, സാറാ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

 

സമഗ്ര സംഭാവന പുരസ്‌കാരത്തിന് ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി. സുകുമാരന്‍, ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ. കെ. സുഗതന്‍ എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

 

മറ്റ് പുരസ്‌കാരങ്ങള്‍: