Skip to main content

സംസ്ഥാനത്ത് നോട്ടു പ്രതിസന്ധി രൂക്ഷമാണെന്നും പല ട്രഷറികളിലും പണമില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്. ഇതിനാല്‍ ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. തൃശൂരിൽ ട്രഷറി അവലോകന യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 

സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നോട്ട് നല്‍കി ആര്‍.ബി.ഐ രാഷ്ട്രീയ ഉപകരണമായി മാറുകയാണെന്നും മന്ത്രി ആരോപിച്ചു. ആവശ്യത്തിന് പണം ട്രഷറികളിൽ എത്തിക്കാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനം പ്രക്ഷോഭങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

മദ്യ വിൽപ്പന വഴിയുള്ള നഷ്ടം മറികടക്കാൻ നികുതി പിരിവ് ഊർജ്ജിതമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടുന്നതോടെ 5000 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.