Skip to main content

ഫ്രാന്‍സിലെ മാറ്റമെന്ന പ്രതീതിയും തുടര്‍ച്ചയെന്ന യാഥാര്‍ഥ്യവും

യു.എസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ ഒബാമ പടിയിറങ്ങുമ്പോള്‍ ഫ്രാന്‍സില്‍ സമാനമായ രീതിയില്‍ ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയാണ്. ഒരര്‍ത്ഥത്തില്‍ ഒബാമ പ്രതിനിധീകരിച്ച മാറ്റവും തുടര്‍ച്ചയും തന്നെയാണ് മാക്രോണും പ്രതിനിധീകരിക്കുന്നത്.  

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിനു നോട്ടിസ്. എറണാകുളം മഹാരാജാസ് കോളജ് സ്റ്റാഫ് ക്വാർട്ടേഴ്സിലെ മുറിയിൽനിന്നും ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടിസ് നൽകിയത്. പി.ടി. തോമസും ഹൈബി ഈഡനുമാണ് അവകാശലംഘന നോട്ടിസ് നൽകിയത്.

 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈയേറ്റം ഇടുക്കി ജില്ലയില്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റം നടന്നിട്ടുള്ളത് ഇടുക്കി ജില്ലയിലെന്ന്‍ റെവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയില്‍ പി.സി ജോര്‍ജിന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന് ഏറ്റവും കൂടുതൽ ഭൂമിയുള്ള ഇടുക്കി ജില്ലയില്‍ 110 ഹെക്ടര്‍ ഭൂമിയാണ് കൈയേറിയിട്ടുള്ളത്. 54,097 ഹെക്ടർ ഭൂമിയാണ് ഇവിടെ സർക്കാരിനുള്ളത്.

 

സുനന്ദ പുഷ്കറിന്റെ മരണം: തെളിവ് നശിപ്പിച്ചതായി ആരോപണം

മൃതദേഹം മരണം നടന്ന ന്യൂഡല്‍ഹി ലീല പാലസ് ഹോട്ടലിലെ ഒരു മുറിയില്‍ നിന്ന്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഹോട്ടലില്‍ നിന്ന്‍ പോയ തരൂര്‍ പിന്നീട് മടങ്ങിവന്നെങ്കിലും ഇത് അന്വേഷണ ഏജന്‍സികളില്‍ നിന്ന്‍ മറച്ചുവെച്ചതായും ആരോപണം.

സെന്‍കുമാര്‍ കേസ്: മാപ്പ് പറഞ്ഞിട്ടില്ലെന്ന് നിയമസഭയില്‍; മാപ്പപേക്ഷ സുപ്രീം കോടതിയില്‍

സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ മാപ്പപേക്ഷ.

സെൻകുമാറിന്റെ പുനർനിയമനം മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാകില്ല

ടി.പി സെൻകുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കുന്നതു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് മുഖം നഷ്ടപ്പെടേണ്ട കാര്യമില്ല. ആർക്കും തിരിച്ചടി ഉണ്ടാകുന്നതുമില്ല. മുഖ്യധാരാ മാധ്യമങ്ങളും പ്രതിപക്ഷവും അവ്വിധം ചിത്രീകരിക്കുന്നത് ജനായത്ത സംസ്കാരത്തിന് നേർവിരുദ്ധമാണ്.

അൽപ്പബുദ്ധികളുടെ കെണിയിൽ കേരളം പെടാതിരിക്കട്ടെ

ടി.പി സെൻകുമാർ വീണ്ടും കേരളത്തിലെ പോലീസ് മേധാവിയായി അധികാരമേറ്റതിനെ ഒട്ടേറെ കോണുകളിൽ നിന്നു കാണാമെങ്കിലും ഏറ്റവും ശോഭയേറിയത് ഇന്ത്യയിലെ നിയമവാഴ്ചയുടെയും ജനായത്തത്തിന്റെയും വിജയം തന്നെ.

എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ ഭൂമിയ്ക്ക് വ്യാജ പട്ടയമെന്ന് റവന്യൂ മന്ത്രി

ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ വീടിരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. നിയമസഭയില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചു

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍ ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വെച്ചു. നിലവിലെ പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിജിലന്‍സ് മേധാവിയാകും.

എസ്​.എസ്​.എൽ.സി പരീക്ഷയിൽ 95.98 ശതമാനം വിജയം

എസ്​.എസ്​.എൽ.സി പരീക്ഷയിൽ 95.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്​. ഏറ്റവും കൂടുതൽ വിജയശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയിലും കുറവ് വയനാട്ടിലുമാണ്.

 

1174 സ്​കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതില്‍ 405 എണ്ണം സർക്കാർ സ്കൂ​ളുകളാണ്. ടി.കെ.എം.എച്ച്.​എസ്​ മലപ്പുറമാണ്​ എ പ്ലസ് ​ഏറ്റവും കൂടുതൽ നേടിയ സ്​കൂൾ.

 

2933 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 455906 കു​ട്ടി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇതില്‍ 4,37156 പേര്‍ ഉപരിപഠനത്തിന്​ അർഹത നേടി. സേ പരീക്ഷ മെയ്​ 22 മുതൽ 26 ​വരെയാണ്​. പ്ലസ്​ വൺ പ്രവേശനത്തിനായി മെയ്​ എട്ട്​ മുതൽ അപേക്ഷ ഓൺലൈനായി ​നൽകാം.