Skip to main content

ഹൈക്കോടതി വിധിക്കെതിരെയുള്ള മാർച്ചിന് പോലീസ് എങ്ങനെ അനുമതി നൽകി?

ഒരു ഹൈക്കോടതി വിധിക്കെതിരെ വളരെ സംഘടിതമായ രീതിയിൽ പ്രതിഷേധ മാർച്ച് നടത്തിയതിലും പിറ്റേ ദിവസം എറണാകുളം ജില്ലയിൽ ഹർത്താൽ ആചരിക്കപ്പെട്ടതിലും ആശാസ്യമല്ലാത്ത ലക്ഷ്യങ്ങളെ മാത്രമേ കാണാൻ കഴിയുകയുള്ളു.

പരസ്യ കശാപ്പ്: കണ്ണൂരിന്റെയും മലയാളിയുടെയും രക്തലഹരി

വായുവിൽ ചോരയുടെ ഗന്ധം നിറഞ്ഞു നിന്നാൽ ക്രമേണ അത് അനിവാര്യമായി മാറും. ചോര ലഹരിയാകും. ആ ലഹരിയാണ് ഇന്ത്യയിൽ ഒരു സ്ഥലത്തും നടക്കാതിരുന്നവണ്ണം കണ്ണൂരിൽ മിണ്ടാപ്രാണിയെ പരസ്യമായി കൊന്നത്.  

കശാപ്പിനുള്ള കാലിവിൽപ്പന നിരോധം ഭരണഘടനയുടെ അന്തസ്സത്തയെ അസ്ഥിരമാക്കുന്നു

ഗോവധം നേരിട്ടു നിരോധിച്ചുകൊണ്ട് നടപടിയുണ്ടായാൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രായോഗിക വൈഷമ്യങ്ങളെക്കുറിച്ചും കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്നവർക്കറിയാം. അതിനാൽ പിൻവാതിൽ പ്രക്രിയപ്രയോഗത്തിന് ഭരണഘടനയെ മറയാക്കിയിരിക്കുന്നു.

ലിംഗഛേദം: മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം സ്ഥാനത്തിന് നിരക്കാത്തത്

യുവതി ചെയ്ത കൊടും കുറ്റകൃത്യത്തെ നിസ്സാരമാക്കുന്നതായിപ്പോയി ഒരു സമൂഹത്തെ മുഴുവൻ ഇരുണ്ട കാലത്തിലേക്ക് തള്ളിവിടുന്ന വിധമുള്ള അപരിഷ്‌കൃതവും അപരാധവുമായ ആ നടപടിയെ ഉദാത്തമെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

പിണറായി സർക്കാർ ഒരു വർഷം തികയ്ക്കുമ്പോൾ

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്കു തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. എന്നാല്‍, കണക്കെടുപ്പിലെ കോട്ടങ്ങള്‍ കൂടി ചേരുമ്പോഴേ വിലയിരുത്തല്‍ പൂര്‍ണ്ണമാകൂ. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിക്കാന്‍ ഒരു പട്ടിക.  

രാഷ്ട്രീയ സംസ്കാരം ശുദ്ധീകരിച്ചെന്ന് മുഖ്യമന്ത്രി

രാഷ്ട്രീയ സംസ്‌കാരത്തിന്റെ ശുദ്ധീകരണമാണ് ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്കു തുടക്കമിട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്ത്രങ്ങളുടെ വഴിയേ നിതീഷ് രംഗപ്രവേശം ചെയ്യുന്നു

വ്യവസ്ഥാപിത ചാലിലൂടെ അധികം അധ്വാനമില്ലാതെ അധികാരത്തിലെത്തുന്നതിനുള്ള ക്രമത്തിന്റെ മുന്നൊരുക്കമായി വേണം നിതീഷിന്റെ പ്രസ്താവനയെ കാണാൻ. മോദിയെ ബി.ജെ.പി അംഗീകരിക്കുന്നതു പോലെ തന്നെയും പ്രതിപക്ഷം അംഗീകരിക്കണം. അതിനുള്ള ഒരുക്കമാണ് നിതീഷ് തുടങ്ങിയിരിക്കുന്നത്.

കണ്ണൂരില്‍ ആവശ്യം അഫ്സ്പയല്ല

നേതാക്കന്മാരുടെ ചിന്തയിലെ  ചോരയും അതിനു വേണ്ടിയുള്ള മനസ്സിന്റെ ദാഹവുമാണ് കണ്ണൂരിലെ പ്രശ്നം. അഥവാ നേതൃത്വങ്ങളെ ബാധിച്ചിരിക്കുന്ന മാനസിക രോഗം. ഈ രോഗത്തിനാണ് ചികിത്സ വേണ്ടത്.

ജിഷ്ണു പ്രണോയി മരണം: രക്തക്കറയുടെ ഡി.എന്‍.എ പരിശോധന നടത്താനായില്ല

പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സുപ്രധാന തെളിവെന്ന് കരുതപ്പെട്ടിരുന്ന രക്തത്തിന്റെ ഡി.എൻ.എ പരിശോധന അസാധ്യമെന്ന് റിപ്പോര്‍ട്ട്. കോളജിലെ പി.ആർ.ഒ യുടെ മുറിയിൽ നിന്ന് കണ്ടെടുത്ത രക്തക്കറ ജിഷ്ണുവിന്റെയാണോ എന്ന്‍ സ്ഥിരീകരിക്കാനായിരുന്നു ഡി.എന്‍.എ പരിശോധന. പരിശോധന നടത്താന്‍ പര്യാപ്തമായ രീതിയില്‍ രക്തം ലഭിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബ് പോലീസിന് നല്‍കിയ വിശദീകരണം.  

 

പെയിന്‍റ് വിവാദം: ബെഹ്‌റ വിശദീകരണം നല്‍കണമെന്ന് കോടതി

പോലീസ് സ്റ്റേഷനുകളില്‍ ഒരു പ്രത്യേക കമ്പനിയുടെ പെയിന്‍റ് ഉപയോഗിക്കണമെന്ന ഉത്തരവില്‍ മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം നല്‍കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ഉത്തരവിന് പിന്നില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പായിച്ചിറ നവാസ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മെയ് 20-നകം വിശദീകരണം നല്‍കാനാണ് ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ആയ ബെഹ്‌റയോട് ആവശ്യപ്പെട്ടിരുക്കുന്നത്.