Skip to main content

സെന്‍കുമാര്‍ വിധിയില്‍ വ്യക്തത തേടിയുള്ള സംസ്ഥാനത്തിന്റെ ഹര്‍ജി സുപ്രീം കോടതി പിഴയോടു കൂടി തള്ളി

വിധി നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി നിയമനം വൈകുന്നതില്‍ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനും തീരുമാനിച്ചു.

മുല്ലപ്പെരിയാര്‍: അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട് സുപ്രീം കോടതിയില്‍ വ്യാഴാഴ്ച ഹര്‍ജി നല്‍കി. വിഷയത്തില്‍ കേരളത്തിന്റെ മറുപടി തേടിയ കോടതി ജൂലൈ രണ്ടാം വാരത്തില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കും.

വണ്‍, ടു, ത്രീ പ്രസംഗത്തില്‍ മണിക്കെതിരായ കേസ് തള്ളി

പ്രകോപനപരവും ഭീതി പരത്തുന്നതും ലഹളയ്‌ക്ക് പ്രേരിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയതിനും പൊലീസ് ഉദ്യോഗസ്‌ഥനെ ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നാണു കോടതിയുടെ നിരീക്ഷണം.

സെന്‍കുമാര്‍ കേസില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ടി.പി. സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവിയായി പുനര്‍നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിധിയില്‍ കൂടുതല്‍ വ്യക്തതയും ഭേദഗതിയും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടികൾ ചീഫ് സെക്രട്ടറി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഇതേ വിഷയത്തില്‍, ഉത്തരവ് നടപ്പാക്കാൻ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സെൻകുമാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുമുണ്ട്.

 

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സി.പി.ഐ.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) പിടിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് (എം) അഗം സഖറിയാസ് കുതിരവേലി സി.പി.ഐ.എം പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു.

പോലീസ്: വീഴ്ചകള്‍ക്ക് കാരണം യു.ഡി.എഫ് ഭരണത്തിന്റെ ഹാങ് ഓവറെന്ന്‍ മുഖ്യമന്ത്രി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ പൊലീസ് സേനയിലുണ്ടായി. ഭരണം മാറിയിട്ടും ഇതറിഞ്ഞിട്ടില്ലായെന്ന മട്ടിലുള്ള ചിലരുടെ പ്രവർത്തനങ്ങളാണ് ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്കു കാരണമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റം: ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു

സംസ്ഥാന വനം-പരിസ്ഥിത വകുപ്പ് സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നിവര്‍ക്ക് ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച്‌ നോട്ടീസ് അയച്ചു.

സെന്‍കുമാര്‍ തിരികെ വരുമ്പോള്‍ നളിനി നെറ്റോ തുടരാമോ?

കേരളത്തിന്റെ ചീഫ് സെക്രട്ടറി ബോധപൂർവ്വം വ്യാജരേഖ ചമച്ച വ്യക്തിയാണെന്നു വരുമ്പോൾ ആ വ്യക്തിയുടെ കീഴിലുള്ള മൊത്തം സർക്കാർ ഉദ്യോഗസ്ഥരിലേക്കെത്തുന്ന സന്ദേശമെന്തായിരിക്കും?

മണി എന്തുകൊണ്ട് മന്ത്രിയായി?

ജനായത്ത കേരളം ഇപ്പോൾ ഉച്ചത്തിൽ ചിന്തിക്കുന്നതും മണിയെ മന്ത്രിയാക്കാൻ തീരുമാനിച്ച പാർട്ടിക്കും സർക്കാരിനും ഏതു കാര്യത്തിൽ യുക്തമായ തീരുമാനമെടുക്കാൻ കഴിയും എന്ന്‍ തന്നെയാണ്. അതു തന്നെയാണ് ടി.പി സെൻകുമാറിനെ വീണ്ടും ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീം കോടതി വിധിയും സൂചിപ്പിക്കുന്നത്.

സെന്‍കുമാറിനെ പോലീസ് മേധാവിയാക്കണമെന്ന് സുപ്രീം കോടതി

ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി വീണ്ടും നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സെന്‍കുമാര്‍ നല്‍കിയ അപ്പീലിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്.