Skip to main content

എം.കെ മുനീര്‍ മുസ്ലിം ലീഗ് നിയമസഭാ കക്ഷിനേതാവ്

മുസ്ലിം ലീഗ് നിയമസഭാ കക്ഷിനേതാവായി എം.കെ.മുനീറിനെ തിരഞ്ഞെടുത്തു. പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് മുനീറിന് ഈ സ്ഥാനം നല്‍കിയത്. ഇതോടെ യു.ഡി.എഫില്‍ ലീഗിന് നല്‍കിയിട്ടുള്ള പ്രതിപക്ഷ ഉപനേതാവ് പദവിയും മുനീറിന് ലഭിക്കും.

 

നിയമസഭാ കക്ഷി സെക്രട്ടറിയായി ടി.എ അഹമ്മദ് കബീറിനേയും വിപ്പായി എം. ഉമ്മറിനെയും ട്രഷററായി കെ.എം ഷാജിയേയും പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

 

മൂന്നാര്‍ കയ്യേറ്റം: സര്‍വകക്ഷിയോഗം വിളിക്കും

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ നിര്‍ദ്ദേശം. കൈയേറ്റം ഒഴിപ്പിക്കല്‍  നടപടിക്ക് ജില്ലാതല ഏകോപനസമിതി രൂപീകരിക്കും.

മാണിയെ ഇനി ക്ഷണിക്കില്ല; ഇടതുകക്ഷി ഫോര്‍വേഡ് ബ്ലോക്ക് യു.ഡി.എഫില്‍

കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയെ ഇനി മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരാമെന്നും യുഡിഎഫ്. മാണിയെ തിരിച്ചു വിളിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനെതിരെ യോഗത്തില്‍ വിമര്‍ശനവുമുയര്‍ന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ ക്ഷണിച്ചതില്‍ ജെ.ഡി.യുവാണ് രംഗത്തെത്തിയത്.

 

ഭരണനിയന്ത്രണം നഷ്ടപ്പെട്ട് നില തെറ്റുന്ന മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ കോട്ടയം പ്രസംഗം ഒരിക്കലും ഒരു ഭരണാധിപനിൽ നിന്നും ഉണ്ടാകാൻ പാടുള്ളതല്ല. അത് ഒരേസമയം ഭരണഘടനാ ലംഘനത്തേയും തന്റെ സംഘത്തിന്റെ മേൽ നിയന്ത്രണമില്ലെന്നുള്ള പ്രഖ്യാപനത്തേയുമാണ് സംശയലേശമന്യേ തുറന്നു കാണിക്കുന്നത്.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പത്താം ശമ്പളപരിഷ്കരണ കമീഷന്‍റെ ശുപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് തുടരും.

 

ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കുന്നതുമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും.

 

ഹുങ്ക് ലൈറ്റിനോടൊപ്പം ഹുങ്കും പോയാൽ നന്ന്

ഭൗതികമായി ജനങ്ങളുടെ മേൽ അലോസരം സൃഷ്ടിച്ചും നിരത്തുകളിൽ ഭീതിയുടെ അന്തരീക്ഷമുണ്ടാക്കിയും അധികാരം ആഘോഷിക്കാനുള്ള അവകാശത്തെയാണ് ഇന്നിപ്പോൾ ഈ ഹുങ്ക് ലൈറ്റുകൾ പ്രതിനിധാനം ചെയ്യുന്നത്.

ഇടുക്കിയില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു; കുരിശ് പൊളിച്ചുനീക്കി

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വിവിധ സ്ഥലങ്ങളിലെ കൈയ്യേറ്റങ്ങൾക്കെതിരെ നടപടി. പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി സ്ഥാപിച്ച  ഭീമൻ കുരിശും കമ്പിവേലിയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു നീക്കി.

ബന്ധുനിയമനം: ജയരാജനും ശ്രീമതിയ്ക്കുമെതിരെ പാര്‍ട്ടി അച്ചടക്ക നടപടി

ബന്ധുനിയമന വിവാദത്തിൽ സി.പി.ഐ.എം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും പാർട്ടി കേന്ദ്രകമ്മിറ്റിയുടെ താക്കീത്. പാര്‍ട്ടി അച്ചടക്ക നടപടികളില്‍ ഏറ്റവും ലഘുവായ നടപടിയാണ് താക്കീത്.

 

ഇ.പി ജയരാജന്‍ രാജിവെച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് പേര്‍ക്കുമെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നിലപാടെടുത്തതോടെയാണ്‌ ജയരാജന്റെ അഭാവത്തിലും നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ആരംഭിച്ച പൊളിറ്റ് ബ്യൂറോ യോഗത്തിൽ ജയരാജനും ശ്രീമതിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

 

യു.ഡി.എഫിലേക്ക് ക്ഷണം; ഉടനില്ലെന്ന് മാണി

കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉടന്‍ മടങ്ങില്ലെന്ന് പാര്‍ട്ടി നേതാവ് കെ.എം മാണി വ്യക്തമാക്കി.

 

മാണിയെ യു.ഡി.എഫില്‍ നിന്ന് ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ പറഞ്ഞു. മാണി തിരിച്ചു വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 21-ന് യു.ഡി.എഫ് യോഗം ചേരുമെന്നും ഹസന്‍ അറിയിച്ചു.

 

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിനേക്കാള്‍ 171038 വോട്ടാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ചത്.