Skip to main content

പ്രതിപക്ഷത്തിന്‍റെ ഉപകരണമാകരുതെന്ന് സി.പി.ഐയോട് കോടിയേരി

പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന അവസ്ഥ ഇടതുനേതാക്കളില്‍നിന്ന് ഉണ്ടാകരുതെന്ന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് കോടിയേരി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

 

നോട്ടുക്ഷാമം: മദ്യം, ലോട്ടറി വില്‍പ്പനയില്‍ നിന്ന്‍ കിട്ടുന്ന പണം ട്രഷറിയിലേക്ക് മാറ്റും

ട്രഷറികളിലെ നോട്ടുക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ലോട്ടറി വകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന ബാങ്കുകളില്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടുകളായി അതതുദിവസം ട്രഷറിക്ക് നല്‍കണമെന്ന് ധനവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി

നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഒരുമാസത്തിനകം ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

 

നേരത്തെ കേസ് സി.ബി.ഐക്ക് കൈമാറുന്നതായി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ മണിയുടെ മരണത്തില്‍ അസ്വഭാവികതയോ ദുരൂഹതയോ കണ്ടെത്താനായിട്ടില്ല എന്നും അതിനാല്‍ കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ല എന്നും കാട്ടി സി.ബി.ഐ. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് സി.ബി.ഐ. അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.  

 

ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു

സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്ഥലത്തെത്തി കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന നിലപാടെടുത്തതോടെ സി.പി.ഐ.എം പ്രവർത്തകർ തന്നെ ഷെഡുകൾ പൊളിച്ചു നീക്കി.

ജിഷ്ണു കേസില്‍ സാധ്യമായതെല്ലാം ചെയ്തെന്ന്‍ മുഖ്യമന്ത്രി

ജിഷ്ണു കേസില്‍ സര്‍ക്കാരിനു സാധ്യമായതെല്ലാം ചെയ്തെന്നും ഒരു സര്‍ക്കാരിനും ഇതിലധികം ഒന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് കാര്യത്തിനാണ് മഹിജയും ബന്ധുക്കളും സമരം ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍

മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും പ്രത്യക്ഷമായോ പരോക്ഷമായോ വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നു. വ്യവസ്ഥകള്‍ പാലിക്കാത്ത സ്‌കൂളുകളിലെ പ്രധാന അധ്യാപകരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കും.

ടി.പി സെന്‍കുമാറിനെ മാറ്റിയ കേസില്‍ സര്‍ക്കാറിന് സുപ്രീം കോടതിയുടെ പരിഹാസം

സ്ഥാനത്ത് നിന്ന്‍ മാറ്റിയതിനെതിരെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സമരം ചെയ്തിട്ട് ഇപ്പോഴുള്ള ഡി.ജി.പിയെ മാറ്റിയോ എന്ന്‍ ചോദിച്ച് കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരിഹാസം.

കേരളത്തെ വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു

കേരളത്തെ വരള്‍ച്ചബാധിത സംസ്ഥാനമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിന്‍റെ പകുതി വരുന്ന 24000 കോടി രൂപ ഏപ്രിലില്‍ തന്നെ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

 

തൊഴിലുറപ്പ് പദ്ധതി പ്രകാരം 50 അധിക ദിവസങ്ങളില്‍ തൊഴില്‍ നല്‍കാനും അനുവാദമുണ്ട്.

ജനജീവിതം നിശ്ചലമാക്കി ഹര്‍ത്താല്‍

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സമരത്തിന്‌ പോലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മയടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.

ദുർബലമെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന പിണറായി സർക്കാർ

ഒരു ചെറിയ പ്രശ്‌നം പോലും നൈപുണ്യത്തോടും അവധാനതയോടും ധീരതയോടും കൈകാര്യം ചെയ്യാൻ കെൽപ്പില്ലാത്ത ഈ സർക്കാർ ഈ അവസ്ഥയിൽ സംസ്ഥാനത്തിന്റെ ഭരണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നുള്ളത് ഉത്തരം കിട്ടേണ്ടതും എന്നാൽ കിട്ടാൻ പ്രയാസമുള്ളതുമായ ചോദ്യമാണ് ഇന്നത്തെ സാഹചര്യത്തിൽ.