Skip to main content

ഡോ.തോമസ് ഐസക് മോദിയുടെ ആരാധകനായി.

 മോദിയുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ഗൃഹപാഠനൈപുണ്യമാണ്. അതില്‍ അദ്ദേഹം ചെറുത്, വലുത് എന്നിങ്ങനെ തരം തിരിക്കാറില്ല. അതിനാല്‍ മര്‍മ്മം അദ്ദേഹത്തിനു നല്ല പിടിയാണ്. മന്ത്രിസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച അദ്ദേഹം തുടങ്ങിയത് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ്.

തിരുവനന്തപുരം സ്മാര്‍ട്ടാകും

കേന്ദ്ര സ്മാര്‍ട്ടസിറ്റി പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ തിരുവനന്തപുരവും. മുപ്പതുനഗരങ്ങളെയാണ് പദ്ധിതിക്കായി ഇപ്പോള്‍ തെരെഞ്ഞെടുത്തിക്കുന്നത്.അതില്‍ ഒന്നാമത്തെ  പേര് തിരുവനന്തപുരത്തിന്റേതാണ്.

പ്രസിഡണ്ടു തിരഞ്ഞെടുപ്പിലൂടെ അപ്രസക്തമാകുന്ന പ്രതിപക്ഷം

ഒരു വന്‍ പ്രതിരോധത്തിനു തയ്യാറെടുക്കുതുപോലെയാണ് ബി ജെ പി നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിലൂടെ ബി ജെ പി തയ്യാറെടുപ്പ് നടത്തുത്. ഇപ്പോള്‍ ദേശായതലത്തില്‍ നരേന്ദ്രമോദിയെ അതി ശക്തമായി മാധ്യമങ്ങളിലൂടെ എതിര്‍ക്കാന്‍ ധാരാളമാള്‍ക്കാരുണ്ട്.ഈ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഇന്ത്യയിലെ പ്രതിപക്ഷ സാധ്യത അത്ഭുതം സംഭവിക്കാന്‍ വേണ്ടി കാത്തിരിക്കണം.പ്രതിപക്ഷത്തിന്റെ ലക്ഷ്യബോധമില്ലായ്മയും നേതാക്കളുടെ സങ്കുചിതമായ വ്യക്തിത്വത്തങ്ങളുമാണ് ഇപ്പോള്‍ പ്രതിപക്ഷത്ത് ഒരു ചെറിയ കൂട്ടായ്മ പോലും ഉണ്ടാക്കുന്നതിന് തടസ്സമായി നില്‍ക്കുത്.

 

തച്ചങ്കരിയുടെ നിയമനത്തിനെതിരെ ഹൈക്കോടതി .

തച്ചങ്കരിയുടെ നിയമനത്തിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇതുവരെ സത്യവാങ്ങ് മൂലം സമര്‍പ്പിക്കാതെന്തുകൊണ്ടാണെന്നും. തച്ചങ്കിരിക്കെതിരെ എന്തെങ്കിലും വകുപ്പ് തലനടപടിയോ, കേസുകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിക്ക് കൈമാറണം. സത്യവാങ്ങ് മൂലം നല്‍കുന്നതിലുണ്ടാകുന്ന കാലതാമസത്തില്‍ കോടതി അതൃപ്തിരേഖപ്പെടുത്തി.

പുതുവൈപ്പിന്‍: പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി.

പുതുവൈപ്പിന്‍ എല്‍ എന്‍ ജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യ മന്ത്രി. പദ്ധിക്കെതിരെ സമരംചെയ്യുന്നവരു മായി മുഖ്യ മന്ത്രി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

പോലീസ് അതിക്രമം, യതീഷ് ചന്ദ്രയെ പിന്തുണച്ച് ഡി.ജി.പി. ട് പി സെന്‍കുമാര്‍

പുതുവൈപ്പിനില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഡി സി പി യതീഷ് ചന്ദ്ര നടത്തിയ അക്രമത്തെ ന്യായീകരിച്ച് ഡി ജി പി ടി.പി സെന്‍കുമാര്‍.മെട്രോ ഉദ്ഘാടനത്തിനായി പ്രധാന മന്ത്രി എത്തുന്നതിന് തലേന്ന് മുന്നറിയിപ്പില്ലാതെ നടത്തിയ പ്രതിഷേധമായിതരുന്നു അത്. പ്രധാന മന്ത്രിക്കെതിരെ അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റെലിജെന്‍സ് മുന്നറിയിപ്പും ഉണ്ടായിരുന്നു

മെട്രോയില്‍ ഉമ്മന്‍ ചാണ്ടിയുടെ ജനകീയയാത്ര.

കൊച്ചി മെട്രോയില്‍ ജനകീയയത്ര നടത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു  ഇന്ന് മെട്രോയിലെ താരമായത്. ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കായിരുന്നു യാത്ര.

മെട്രോ ഉദ്ഘാടത്തില്‍ നിന്ന് പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ജനകീയയാത്ര സംഘടിപ്പിച്ചത്

കൈയ്യടി മുഴുവന്‍ ശ്രീധരന്

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ കൈയ്യടി മുവുവന്‍ ഇ ശ്രീധരനായിരുന്നു. സ്വാഗത പ്രാസംഗത്തില്‍ കെ എം ആര്‍ എല്‍ എം ഡി ഏലിയാസ് ജോര്‍ജ്ജ് മെട്രോമാന്റെ പേര് പറഞ്ഞപ്പോള്‍ ആവേദി കുറച്ചു നിമിഷത്തേക്ക് കൈയ്യടിയാലും ആരവത്താലും നിറഞ്ഞു നിന്നു.സ്വാഗത പ്രാസംഗികന് അല്‍പ നേരത്തെക്ക് പ്രസംഗം നിര്‍ത്തി വക്കേണ്ടിയും വന്നു.

കൊച്ചിയില്‍ മെട്രോ കുതിപ്പ് തുടങ്ങി.

കേരളത്തിന്റെ സ്വപ്‌ന പദ്ധത്തിയായിരുന്ന കൊച്ചി മെട്രോ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തന്‍ സമര്‍പ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെത്തിയ പ്രധാന മന്ത്രി ആദ്യം പാലാരിവട്ടത്തു നിന്ന് പത്തിടിപ്പാലം വരെ മെട്രോയില്‍ സഞ്ചരിച്ച ശേഷമായിരുന്നു കലൂരിലെ ഉദ്ഘാടന വേദിയിലെത്തിയത്. അവിടെ വച്ച് കൊച്ചി മെട്രോയുടെ ആദ്യഘട്ടടത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

മെട്രോ റെയില്‍ കൊച്ചി നഗരിത്തിന് ബോണസ്സ് നേട്ടം, മെട്രോ കൊണ്ടുവന്നത് മാറ്റങ്ങള്‍

. മെട്രോ റെയിലിന്റെ വരവ് കൊച്ചിയിലൂടെ കേരളത്തില്‍ തന്നെ പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിക്കുകയും അതിന്റെ ബഞ്ച്മാര്‍ക്കുകള്‍ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിലും ഇവ്വിധം നിര്‍മ്മാണപ്രവര്‍ത്തനം നടക്കും എന്നുള്ള ചിന്ത അതിലൂടെ സമൂഹത്തിലേക്ക് പ്രവേശിച്ചു.