Skip to main content

' അമ്മയും' രണ്ടു ഭരണകക്ഷി എം. എല്‍ എ മാരും ദിലീപിന് പിന്തുണയുമായി രംഗത്ത്

കേരളത്തില്‍ നടന്ന ഏറ്റവും കൊടിയ കുറ്റകൃത്യങ്ങളിലൊന്നാണ് പ്രമുഖ നടി നഗരമദ്ധ്യത്തില്‍ വാഹനത്തിനുളളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്.'അമ്മ' ഭാരവാഹികളുടെ പത്രസമ്മേളനത്തിലൂടെ ഒന്നുറപ്പിക്കാം. ഈ കേസ്സില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആളൂര്‍ വക്കീലിലൂടെ പള്‍സര്‍ സുനിയും താമസിയാതെ പുറത്തെത്തിയേക്കാം.
 

ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് അമ്മ

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് താരസംഘടയായ അമ്മ.

ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നു : പോലീസ്

നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഗൂഢാലോചന സംബന്ധിച്ചാണ് ദിലീപിനെ ചോദ്യം ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു

ബെഹ്‌റ വീണ്ടും പോലീസ് മേധാവി സ്ഥാനത്തേക്ക്

ഡി. ജി. പി ടി. പി. സെന്‍കുമാറിന്റെ സര്‍വ്വീസ് കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതോടെ ലോക്‌നാഥ് ബെഹ്‌റ വീണ്ടും ഡി. ജി. പി ആകും. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

യതീഷ് ചന്ദ്ര കേരളാ പോലീസിന്റെ പരാജയത്തിന്റെ മുഖം; ഒപ്പം സ്വഭാവ വൈകല്യത്തിന്റെയും.

കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ഐ പി എസ് ഉദ്യോഗസ്ഥനാണ്. കേരളാ പോലീസിന്റെ നേതൃത്വപരമായ ശേഷിയാണ് അത്തരം ഉദ്യോഗസ്ഥനീലൂടെ പ്രകടമാകേണ്ടത്. എന്നാല്‍ മര്‍ദ്ദനത്തില്‍ കൗതുകം കണ്ടെത്തുന്ന ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതയാണ് യതീഷ് ചന്ദ്രയിലൂടെ വ്യക്തമാകുന്നത്.

കനത്ത മഴ :നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ എറണാകുളം ഇടുക്കി കൊല്ലം എന്നി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.ആലപ്പുഴ ജില്ലയിലെ പ്രൊഫെഷണല്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കുള്‍പ്പെടെയാണ് അവധി

ദില്ലിമെട്രോ അനുഭവ പശ്ചാത്തലത്തില്‍ ഷാജന്‍ സി കുമാര്‍ കൊച്ചി മെട്രോയാത്രയെക്കുറിച്ച്‌


കേരളം വളരുകയാണ്. കൊച്ചി മെട്രോ അതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് അതുകൊണ്ടു തന്നെയാണ് സകല രാഷ്ട്രീയ പാര്‍ട്ടിക്കാരും  അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നത്.

നടി ആക്രമിക്കപ്പെട്ടത് ചുരുളഴിയാതെ കൂടുതല്‍ ചുരുളുന്നു

സിനിമാ നടി നഗരമധ്യത്തില്‍ വാഹനത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ പി ടി തോമസ് എം.എല്‍.എ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നു.  ഈ വിഷയത്തില്‍ എന്തോ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ സ്വാധീനമുളളവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു.

ജാനുവിന്റെ കാര്‍ വാങ്ങലും ഓടിക്കലും ധീരമായ നടപടി

കേരളത്തില്‍ ഇന്ന് ഏറ്റവും സത്യസന്ധതയോടെ പൊതുപ്രവര്‍ത്തനം നടത്തുന്ന സ്ത്രീയാണ് ജാനു.ജാനുവിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വരുന്നത് അവരുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിലൂടെയാണ്. ജാനുവിന്റെ വാക്കിനും പ്രവൃത്തിക്കും വലിയ അകലമില്ല.

കാഴ്ചയില്ലാത്തവര്‍ക്ക് വെളിച്ചത്തിന്റെ പ്രതീക്ഷയുമായി കൃത്രിമ റെറ്റിന മാറ്റിവയ്ക്കല്‍

മലയാളത്തിന്റെ പ്രിയ പാട്ടുകാരി വൈക്കം വിജയലക്ഷമി ഉള്‍പ്പടെ അന്ധതയില്‍ കഴിയുന്നവര്‍ക്ക് വെളിച്ചത്തിന്റെ ലോകത്തിലേക്കുള്ള പ്രതീക്ഷയുമായി കൃത്രിമ റെറ്റിന അഥവാ നേത്രാന്തരപടല മാറ്റിവയ്ക്കല്‍ സാധ്യമാകാന്‍ പോകുന്നു.