ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഏപ്രില്‍ 17-നാണ് വോട്ടെണ്ണല്‍.
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്.കെ.നഗറിലും ഇതേദിവസം തിരഞ്ഞെടുപ്പ് നടത്തും. ജമ്മുകശ്മീരിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.