Skip to main content

സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്ക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. സംസ്ഥാന രഹസ്യാന്വേണ വിഭാഗം 2010 ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. റെയ്ഞ്ച് ഐജി, എസ്പിമാര്‍, കളക്ടര്‍മാര്‍ എന്നിവര്‍ക്ക് ഈ  പട്ടിക കൈമാറി.

 

ഗുണ്ടകളെ കാപ്പ നിയമം ചുമത്തി തടവിലാക്കാന്‍ ജില്ലാ കളക്ടർമാരോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ഒരുമാസത്തിനുള്ളില്‍ നടപടികളെടുക്കാനാണ് നിര്‍ദ്ദേശം.

 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശപ്രകാരമാണ് പൊലീസ് കര്‍ശന നടപടിയ്ക്ക് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ ചലച്ചിത്ര നടിക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.