Skip to main content

ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ ഹര്‍ജി മാര്‍ച്ച് മൂന്നിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് അറിയുന്നതിന് വേണ്ടിയാണ് ഹര്‍ജി മാറ്റിയത്.

 

കേസില്‍ നാലു പ്രതികള്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. പള്‍സര്‍ സുനി, വിനീഷ് എന്നിവരെയാണ് ഇപ്പോള്‍ പോലീസ് തിരയുന്നത്.