Skip to main content

ഇന്‍ഫോസിസ് ജീവനക്കാരിയായ മലയാളി യുവതി പുണെയില്‍ ജോലിസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ രസീല രാജു(23)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരനായ ഭാഭന്‍ സൈകിയയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

പുണെയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലുള്ള ഇന്‍ഫോസിസ് ഓഫീസിലെ സമ്മേളന മുറിയിലാണ് കഴിഞ്ഞ ദിവസം രാത്രി രസീല കംപ്യൂട്ടറിന്റെ വയര്‍ കൊണ്ട് കഴുത്ത് ഞെരിക്കപ്പെട്ട് മരിച്ച നിലയില്‍ കാണപ്പെട്ടത്.നിന്ന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

ഇന്‍ഫോസിസില്‍ സിസ്റ്റം എഞ്ചിനീയര്‍ ആയി ജോലി നോക്കുകയായിരുന്നു രസീല. കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ആയ ഒഴാംപൊയില്‍ രാജുവിന്റെ മകളാണ്.