Skip to main content

ബാര്‍ കോഴ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. അന്വേഷണോദ്യോഗസ്ഥനായ എസ്.പി ആര്‍. സുകേശന്‍ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിനും തെളിവില്ലെന്ന്‍ വിജിലന്‍സ് പറയുന്നു. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

 

ശങ്കര്‍ റെഡ്ഡി ഏകപക്ഷീയമായി നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി ഏഴിനാണ് റിപ്പോര്‍ട്ട് കോടതി പരിഗണിക്കും.  

 

അന്വേഷണോദ്യോഗസ്ഥനായ സുകേശനുമേല്‍ ശങ്കര്‍ റെഡ്ഡി സമ്മര്‍ദം ചെലുത്തി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. വ്യക്തമായ തെളിവുകള്‍ മാണിക്കെതിരെ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന്‍ ആവശ്യപ്പെട്ട് ശങ്കര്‍ റെഡ്ഡി സുകേശന് കത്തുകള്‍ അയച്ചതിനെ ആധാരമാക്കിയായിരുന്നു ആരോപണം. സമ്മര്‍ദത്തെത്തുടര്‍ന്ന് സുകേശന്‍ കേസ് ഡയറി തിരുത്തിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.