Skip to main content

സ്വത്ത്‌ കേസ്: ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍; വീണ്ടും ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെ വീണ്ടും ചോദ്യം ചെയ്തേക്കും.

അണ്ടര്‍ 17 ലോകകപ്പിന്റെ വേദിയായി കൊച്ചിയ്ക്ക് അംഗീകാരം

2017-ല്‍ ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ വേദിയായി കൊച്ചിയ്ക്ക് ഫിഫ ഉന്നതതല സംഘത്തിന്റെ ഔദ്യോഗിക അംഗീകാരം. ഫിഫയുടെ പച്ചക്കൊടി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരമാണ് കൊച്ചി.

 

ഫിഫയില്‍ നിന്നുള്ള വിദഗ്ദ്ധരും പ്രാദേശിക സംഘാടക സമിതിയിലെ അംഗങ്ങളും ഉള്‍പ്പെടുന്ന 23-അംഗ ഉന്നതതല സംഘം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

 

കുറച്ചുകാര്യങ്ങള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ടെന്നും കേരള സര്‍ക്കാറുമായി ഇതിനായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു.

 

ഇ.എസ് ബിജിമോള്‍ എം.എല്‍.എയ്ക്ക് നേരെ സി.പി.ഐ അച്ചടക്ക നടപടി

പീരുമേട് എം.എല്‍.എയും സി.പി.ഐ സംസ്ഥാന കൌണ്‍സില്‍ അംഗവുമായ ഇ.എസ് ബിജിമോളെ ഇടുക്കി ജില്ലാ കൌണ്‍സിലിലേക്ക് തരം താഴ്ത്താന്‍ പാര്‍ട്ടി സംസ്ഥാന കൌണ്‍സില്‍ തീരുമാനിച്ചു.

ജേക്കബ് തോമസ്സും അഴിമതിയുടെ ശക്തിയും

സമൂഹം യഥാർഥ പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ഇല്ലാതാകുന്ന പ്രതിഭാസമാണ് അഴിമതി. സാമൂഹിക പ്രക്രിയ സജീവമായ പശ്ചാത്തലത്തിൽ മാത്രമേ അഴിമതിയിലേർപ്പെടുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നത് ക്രിയാത്മകമാവുകയുള്ളു. അത്തരമൊരു പ്രക്രിയയുടെ പശ്ചാത്തലം വർത്തമാനകാലത്തിൽ ഇല്ലാത്തതുകൊണ്ടാണ് ഡോ.തോമസ് ജേക്കബ്ബിനെ പോലുള്ളവരുടെ സാന്നിദ്ധ്യം കരണീയമാകുന്നത്.

വ്യവസായ വകുപ്പിൽ നടന്ന മുഴുവൻ നിയമനങ്ങളും അന്വേഷിക്കണമെന്ന് പ്രതിപക്ഷം

വ്യവസായവകുപ്പിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിയമസഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കണമെന്ന്‌  പ്രതിപക്ഷം. ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നുവെന്നതിന്‌ തെളിവുണ്ടെന്നും മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തി കേസ്‌ അന്വേഷിക്കണമെന്നും അവര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി തേടിക്കൊണ്ട് വി.ഡി. സതീശന്‍ തിങ്കളാഴ്ച നല്‍കിയ നോട്ടിസിന്മേല്‍ നടന്ന ചര്‍ച്ചയിലാണ്‌ പ്രതിപക്ഷം ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്‌. എന്നാല്‍ വിവാദ നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്ന്‌ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്‌തമാക്കി

 

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലിനെതിരെ വിജിലന്‍സ് ദ്രുതപരിശോധന

ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ ലാലടക്കമുള്ളവര്‍ക്ക് എതിരെ ദ്രുതപരിശോധന നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഡിസംബർ 13 നകം റിപ്പോർട്ട്​ സമർപ്പിക്കാന്‍ വിജിലൻസ്​ ഡയറക്​ടറോട്​ കോടതി നിർദേശിച്ചിട്ടുണ്ട്. വനം വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്​ണ​നെതിരെയും ആനക്കൊമ്പ്​ കൈമാറിയവർക്കെതിരെയും അന്വേഷണം നടത്താൻ​ കോടതി നിർദേശിച്ചിട്ടുണ്ട്​.

 

അഭിഭാഷകര്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം; കോടതികള്‍ സ്വകാര്യ സ്വത്തല്ല

മാദ്ധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന്‍ തടയുന്ന ഒരു വിഭാഗം അഭിഭാഷകരുടെ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും കോടതികളില്‍ ആര് കയറണം ആര് കയറണ്ട എന്ന പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മന്ത്രി ഇ.പി ജയരാജന്‍ രാജിവെച്ചു

ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രാജിവെച്ചു. വെള്ളിയാഴ്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റ് യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.

മന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം

ബന്ധു നിയമനങ്ങളെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് എതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണൂർ കേരളത്തിന് അപമാനം

സി.പി.ഐ.എമ്മിലെ കണ്ണൂർ മാതൃക എന്നൊരു പ്രയോഗം തന്നെയുണ്ട്. വാക്കുകളിലെ അസഹിഷ്ണുതയും കൂട്ടമായുള്ള അക്രമണോത്സുകതയുമാണത്. അതിൽ നിന്ന്  അവിടുത്തെ ബി.ജെ.പി പ്രവർത്തകരും വ്യത്യസ്തരല്ല. ഒരുതരത്തിലുള്ള ഗോത്ര സ്വഭാവത്തിന്റെ പ്രകടമായ ലക്ഷണമാണത്.