Skip to main content

നികുതി എഴുതിത്തള്ളല്‍: കെ.എം മാണിയ്ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍

കോഴി കച്ചവടക്കാര്‍ക്കും ആയുര്‍വേദ കമ്പനികള്‍ക്കും നല്‍കിയ നികുതിയിളവുകളില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

മുതിര്‍ന്ന സി.പി.ഐ,എം നേതാവ് വി.വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം വി.വി ദക്ഷിണാമൂര്‍ത്തി (81) ബുധനാഴ്ച അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം കോഴിക്കോട് ചികിത്സയില്‍ കഴിയുകയായിരുന്നു.

 

2005 മുതല്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഈയടുത്താണ് സ്ഥാനമൊഴിഞ്ഞത്. 1967-ലും 1980-ലും പേരാമ്പ്ര മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും ആയിരുന്നു.

ബാര്‍ കോഴ: ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാണ് ബാറുടമകള്‍ മൊഴി മാറ്റിയതെന്ന് വി.എം രാധാകൃഷ്ണന്‍

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ബാറുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ ആരോപണങ്ങളുടെ അന്വേഷണത്തില്‍ ബാറുടമകള്‍ മൊഴി മാറ്റിപ്പറയാന്‍ പണവും ആനുകൂല്യങ്ങളും കൈപ്പറ്റിയതായി വ്യവസായി വി.എം രാധാകൃഷ്ണന്‍. ലീഗല്‍ ഫണ്ട് എന്ന പേരില്‍ ബാറുടമകളില്‍ നിന്ന്‍ പിരിച്ച പണം കോഴയായി നല്‍കിയെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

 

ലേഡീസ് കമ്പാർട്ട്‌മെന്റിലകപ്പെട്ടുപോയ പുരുഷൻ

നായ്ക്കളെ കണ്ടാൽ അവ തങ്ങളെ ആക്രമിക്കുമെന്ന് ഭയന്ന് പൊതുസ്ഥലങ്ങളിൽ ആളുകള്‍, വിശേഷിച്ചും സ്ത്രീകൾ, പേടിച്ച് മാറുന്നതും ഓടുന്നതും പതിവായി. അതുപോലെ, അപരിചിതരായ പുരുഷന്മാരെല്ലാം തങ്ങളെ മാനഭംഗപ്പെടുത്താനോ ആക്രമിക്കാനോ ശ്രമിക്കുമെന്നുള്ള മാനസികാവസ്ഥയിലേക്കും ക്രമേണ സ്ത്രീകൾ നീങ്ങുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങുകയാണ്.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

അടച്ച ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. വിജിലന്‍സ് എസ്.പി ആര്‍. സുകേശന്റെ ഹര്‍ജിയിലാണ് തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയുടെ വിധി.

നായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ മനേക ഗാന്ധിയും പ്രശാന്ത് ഭൂഷനും

അപകടകാരിയായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അപകടകരമെന്ന് മനേക ഗാന്ധി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് പ്രശാന്ത് ഭൂഷന്‍.

നായപ്പേടിയിലൂടെ ജനത്തെ മാനസികവിഭ്രാന്തിയിലേക്കു തള്ളുമ്പോള്‍

നായക്കൾക്കെതിരെയുള്ള മാദ്ധ്യമങ്ങളുടെ അതിരു വിട്ട യുദ്ധപ്രഖ്യാപനം പൊതുജനങ്ങൾക്കിടയിൽ ഒരു പ്രത്യേക മാനസികാവസ്ഥ  സൃഷ്ടിച്ചിട്ടുണ്ട്. നായയെ കണ്ട് പേടിച്ചാലോ ഓടിയാലോ നായ ഓടിച്ചിട്ട് കടിക്കുമെന്ന് പരമ്പരാഗതമായി അറിവുള്ളതാണ്. മാദ്ധ്യമങ്ങളുടെ ഈ സമീപനം സമൂഹത്തിൽ പാരനോയിയ അഥവാ താൻ ആക്രമിക്കപ്പെടുമെന്നുള്ള മാനസികാവസ്ഥയെ ശക്തമാക്കിക്കൊണ്ടിരിക്കുന്നു.

തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് മൃഗ സംരക്ഷണ ബോര്‍ഡ്

ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന കുത്തിവെച്ച് കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ദേശീയ മൃഗ സംരക്ഷണ ബോര്‍ഡ്. സര്‍ക്കാറിന്റെ തീരുമാനം നിയമത്തിനും സുപ്രീം കോടതി ഉത്തരവിനും വിരുദ്ധമാണെന്നും പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയക്കുമെന്നും ബോര്‍ഡ് അദ്ധ്യക്ഷന്‍ ഡോ. ആര്‍.എം ഖര്‍ബ് പറഞ്ഞു.

 

ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊല്ലും

ജനങ്ങള്‍ക്ക് ഭീഷണിയാവുന്ന തെരുവ്  നായ്ക്കളെ പ്രത്യകം മരുന്ന് കുത്തിവെച്ച് കൊല്ലുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഇതിനുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കി തദ്ദേശ സ്വയം ഭരണ  സ്ഥാപനങ്ങള്‍ക്ക് അയക്കുമെന്നും അറിയിച്ചു.

സിന്ധുവിന്റെ ജാതി തെരഞ്ഞവരും ട്രോളർമാരും ഒരേ തട്ടിൽ തന്നെ

ഗോത്രസംസ്‌കാരത്തിന്റെ സൂക്ഷ്മ ധാതുക്കൾ തന്നെയാണ് ജാതിയിലും മതത്തിലുമൊക്കെ പ്രവർത്തിക്കുന്നത്. അസുരക്ഷിതത്വ ബോധത്തിൽ നിന്ന് രക്ഷ നേടാനുള്ള ഗോത്രസ്വഭാവ ശ്രമം. ഈ അംശങ്ങളുടെ അവശേഷിപ്പുതന്നെയാണ് സിന്ധുവിന്റെ ജാതി അറിയാൻ തിരഞ്ഞ ഓരോരുത്തരേയും പ്രേരിപ്പിച്ചത്.