Skip to main content

പശ്ചിമഘട്ട സംരക്ഷണത്തില്‍ കേന്ദ്രമന്ത്രാലയത്തിന്റെ നീക്കങ്ങൾ ആശങ്കാജനകം

മന്ത്രിയുടെ മൊത്തത്തിലുള്ള കാഴ്ചപ്പാടും ആറൻമുള വിമാനത്താവളത്തെക്കുറിച്ചുള്ള പരിസ്ഥിതി പഠനത്തിന് കെ.ജി.എസ് ഗ്രൂപ്പിന് അനുമതി നൽകിയതുമാണ് പശ്ചിമഘട്ടത്തിന്റെ സംരക്ഷണ കാര്യത്തിൽ അപകടസൂചനകൾ ഉണ്ടാവില്ലേ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടി

എസ്എന്‍.സി ലാവ്‌ലിന്‍ അഴിമതിക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടിവെച്ചു. കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകാന്‍ സി.ബി.ഐ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ നടപടി.

കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടു

ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് തിരിച്ചടിയായി കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു.  പാര്‍ട്ടിയുടെ ആറു എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രത്യേക ഘടകമായി ഇരിക്കുമെന്ന് പാര്‍ട്ടി നേതാവ് കെ.എം മാണി പറഞ്ഞു.

മാണിയുടേത് വിലപേശലിന്റെ സമദൂരം

ഇപ്പോൾ മാണി സ്വീകരിച്ചിരിക്കുന്ന സമദൂരം വിലപേശലിന്റേതാണ്. ഇതിൽ രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയവുമില്ല കേരളാ കോൺഗ്രസ്സിന്റെ രാഷ്ട്രീയവുമില്ല. വെറും വ്യക്തിപര താൽപ്പര്യത്തിന്റെ വിലപേശൽ മാത്രം.

ജലീലിന് നയതന്ത്ര പാസ്‌പോർട്ട് നിരസിച്ചത് ഉചിതമായ നടപടി

രാജ്യത്തിനെ പ്രതിനിധീകരിച്ച് എംബസിയും വിദേശകാര്യ മന്ത്രാലയും ഏകാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യുന്നതിനിടയിൽ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ നിന്നും ഒരു മന്ത്രി ഔപചാരികമായി അവിടെയെത്തിയാൽ അദ്ദേഹത്തിന് എന്താണ് നിർവഹിക്കാൻ കഴിയുക? 

തീ പിടിക്കുന്ന വിമാനത്തില്‍ ലാപ്ടോപ് തേടുന്ന മലയാളിത്തം

തീപിടിച്ച വിമാനത്തിനുള്ളിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ മലയാളികൾ തങ്ങളുടെ ലഗ്ഗേജും ലാപ്ടോപ് കംപ്യൂട്ടറുമൊക്കെ എടുക്കാൻ തിടുക്കു കാട്ടിയത് മരണത്തിന്റെ മുമ്പിൽ പോലും മരിക്കാത്ത മലയാളി അംശത്തിന്റെ പ്രകടനം.

തിരുവനന്തപുരത്ത് നിന്നുള്ള വിമാനം ദുബൈയില്‍ ഇടിച്ചിറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

തിരുവനന്തപുരത്ത് നിന്ന്‍ പുറപ്പെട്ട എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. അപകടത്തില്‍ വിമാനത്തിന് തീ പിടിച്ചെങ്കിലും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ബുധനാഴ്ച പ്രാദേശിക സമയം 12.45-നാണ് സംഭവം ഉണ്ടായത്.

 

ബോയിംഗ് 777 വിമാനമാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ടത്. പിന്‍ഭാഗം ഇടിച്ചിറങ്ങിയ വിമാനത്തിന്റെ വലതുവശത്ത് തീ പിടിച്ചു. എന്നാല്‍, തീ പടരുന്നതിന് മുന്‍പ് 282 യാത്രക്കാരെയും 18 വിമാന ജീവനക്കാരെയും ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 

വി.എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷനാകും

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ക്യാബിനറ്റ് പദവിയോടെയായിരിക്കും നിയമനം. മുന്‍ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരന്‍, സി.പി നായര്‍ എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. 

ഇതു മാദ്ധ്യമനിരോധനം; ഉപദേഷ്ടാവിന്റെ ഉപദേശം പ്രകടം

മാദ്ധ്യമപ്രവർത്തകരം അഭിഭാഷകരും തമ്മിലുള്ള പ്രശ്നം കേരളത്തിൽ മാദ്ധ്യമ നിരോധനത്തിലേക്കു നീങ്ങിക്കഴിഞ്ഞു. കോഴിക്കോട്ട് കോടതി വളപ്പിൽ നിന്നും എഷ്യാനെറ്റ് മാദ്ധ്യമസംഘത്തെ അറസ്റ്റ് ചെയ്ത് ഒ.ബി വാനും പിടിച്ചെടുത്ത നടപടി അതിലെ ആദ്യത്തെ പ്രത്യക്ഷ ഘട്ടം മാത്രം. 

കോഴിക്കോട് ജില്ലാ കോടതിയില്‍ നിന്ന്‍ മാദ്ധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാദ്ധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ജില്ലാ ജഡ്ജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാദ്ധ്യമപ്രവര്‍ത്തകരെ തടഞ്ഞതെന്ന് പോലീസ്.