Skip to main content

അതിവൈകാരികതയിൽ ദുർബലമാകുന്ന കേരളത്തിലെ പ്രോസിക്യൂഷൻ നടപടികൾ

സൗമ്യ കൊലക്കേസ്സിലെ അപ്പീലില്‍ വാദം പൂർത്തിയാകുന്നതിനു മുൻപ് സുപ്രീം കോടതി ഉന്നയിച്ച ചില സംശയങ്ങൾ മഹാസംഭവമാക്കിയ കേരളത്തിലെ ചാനലുകളില്‍ സീരിയൽ ആസ്വാദന വൈകാരികതയുടെ അക്ഷരമാലയിലും വ്യാകരണത്തിലും നിതിന്യായ നിർവഹണം നടത്തണമെന്ന കാഴ്ചപ്പാടാണ് പ്രകടമായത്.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ തെളിവുണ്ടോയെന്ന്‍ സുപ്രീം കോടതി

സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയ്ക്കെതിരെ പ്രോസിക്യൂഷന്‍ മതിയായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് സുപ്രീം കോടതി. കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണ്ണായക ചോദ്യം.

സര്‍ക്കാറിന് മേലെയുള്ള ദാമോദര നിഴല്‍

മള്ളൂരും ആയിരം രൂപയും ഉണ്ടെങ്കില്‍ ആരെയും കൊല്ലാം എന്ന പറച്ചില്‍ പോലെ രാഷ്ട്രീയ വിവാദമായ ഏത് കേസിലും പ്രതിഭാഗത്തിന്റെ ആവസാന ആശ്രയമായി കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ മാറുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കാണുന്നത്.  

ഹൈക്കോടതിയില്‍ വിജിലന്‍സ് കേസിനെതിരെ മാണിയ്ക്ക് വേണ്ടി കെ.എം ദാമോദരന്‍

വിജിലന്‍സ് റജിസ്റ്റർ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നേരത്തെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി പരിഗണിച്ചിരുന്ന ദാമോദരന്‍ ഹാജരായത്.

മാണിക്കെതിരെ ഒരു വിജിലന്‍സ് കേസ് കൂടി

പാര്‍ട്ടി നടത്തിയ സമൂഹ വിവാഹവുമായി ബന്ധപ്പെട്ട ഒരു പരാതിയില്‍ കേരള കോണ്ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ പ്രത്യേക വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു.

 

പാര്‍ട്ടി സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് 2014 ഒക്ടോബറില്‍ നടത്തിയ പരിപാടിയ്ക്കുള്ള പണം അഴിമതിയിലൂടെ സമാഹരിച്ചതാണെന്നാണ് ആരോപണം. പരിപാടിയില്‍ 150 ദമ്പതികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും ഒന്നര ലക്ഷം രൂപയും നല്‍കിയതായി പരാതിയില്‍ പറയുന്നു.

 

ചൈന ഒബാമയ്ക്ക് നല്‍കിയ വിടവാങ്ങലിലെ സൂചനകള്‍

യഥാര്‍ത്ഥത്തില്‍ ഈ ആചാരനിഷേധം തന്നെയാണ് ഒബാമയ്ക്ക് ചൈന നല്‍കുന്ന വിടവാങ്ങലിന്റെ പ്രത്യേകത. ആചാരങ്ങളുടെ മൂല്യം അറിയുന്നയാള്‍ക്ക് അത് നിഷേധിക്കുമ്പോള്‍ അത് അവഹേളനമായി മാറുന്നു.

അഴിമതി: മലബാര്‍ സിമന്റ്‌സ് എം.ഡി കെ.പത്മകുമാറിനെ അറസ്റ്റ് ചെയ്തു

അഴിമതിക്കേസില്‍ മലബാര്‍ സിമന്റ്‌സ് എം.ഡി കെ.പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പത്മകുമാറിനെ സര്‍ക്കാര്‍ മലബാര്‍ സിമന്റ്‌സ് എം.ഡി സ്ഥാനത്തുനിന്ന് നീക്കി. വ്യവസായവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

 

ചോദ്യം ചെയ്യാനായി വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ശേഷമായിരുന്നു പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പത്മകുമാറിനെ കോടതി ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്മകുമാറടക്കം മൂന്നു ഉന്നത ഉദ്യോഗസ്ഥരടെ ഓഫിസുകളിലും വസതികളിലും കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടത്തിയിരുന്നു.

 

അനധികൃത സ്വത്ത്‌ സമ്പാദനം: മുന്‍ മന്ത്രി കെ. ബാബുവിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബുവിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും സന്തതസഹചാരികളായ രണ്ട് പേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും ബാബുവിന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചവരുടെ പാലാരിവട്ടത്തേയും തൊടുപുഴയിലേയും വീടുകളിലും ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പരിശോധന നടക്കുന്നു.

 

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് ഹരിത ട്രൈബ്യൂണലിന്റെ സോപാധിക അനുമതി

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ പാരിസ്ഥിതിക അനുമതി നല്‍കി. മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്നതാണ് പ്രധാന ഉപാധി.

സർക്കാറിന് വൃത്തിയുണ്ട്, ഊർജ്ജമില്ല

രണ്ടു കാര്യങ്ങൾ ഈ കാലയളവിനുള്ളിൽ ഏതു സർക്കാറും പ്രകടമാക്കാറുണ്ട്. ഒന്ന്, അടിയന്തരമായി സർക്കാറിന്റെ ഇടപെടലിലൂടെ  ശരിയാക്കേണ്ട കാര്യങ്ങൾ, രണ്ട്, ഏത് ദിശയിലേക്കാണ് സർക്കാർ സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്ന പദ്ധതികള്‍. എന്നാല്‍, ഇത് രണ്ടും ഈ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.