Skip to main content

കലാഭവന്‍ മണിയുടെ മരണകാരണം കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍

നടന്‍ കലാഭവൻ മണിയുടെ മരണകാരണം ഇതുവരെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി. കേസിൽ സി.ബി.ഐ. അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. 

ഇടതുപക്ഷത്തിന്റെ പ്രതിപക്ഷമാകട്ടെ ഗീത ഗോപിനാഥ്

നല്ല പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ആശയപരമായി ഈ സർക്കാരിന്റെ എതിർ ചേരിയിലുള്ള ഗീതയുടെ നിയമനം ആ അര്‍ഥത്തിലും ജനായത്തത്തിന് ഗുണകരമാകാം. ഗീതയുടെ സാന്നിദ്ധ്യം സർക്കാരിന്റെ തീരുമാനങ്ങളെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിലേക്കു നയിക്കും.

കോടിയേരി ബാലകൃഷ്ണൻ റിഡക്സ്

മുഖ്യമന്ത്രിയെ ദുർബലമാക്കുന്ന വിധത്തിൽ കോടിയേരി എന്തുകൊണ്ട് ശക്തി പ്രകടമാക്കി പഴയതെങ്കിലും പുതിയ മുഖം അനാവരണം ചെയ്യുന്നു എന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.

ഹൈക്കോടതി മീഡിയാ റൂം തുറക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‍ അടച്ച കേരള ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളുടെ നിവേദനം പരിഗണിച്ചാണ് നടപടി. കേരളത്തിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് വിഷയം  അന്വേഷിക്കാന് ആക്ടിംഗ് ചീഫ് ജസ്റ്റിസിനേയും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ രമേശ്‌ ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം

കെ.എം മാണിയ്ക്ക് എതിരായ ബാർ കോഴ ആരോപണത്തിന് പിന്നിൽ അന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ. ഗൂഢാലോചനയിൽ മന്ത്രിമാരായ കെ.ബാബുവിനും അടൂർ പ്രകാശിനും പങ്കുണ്ടെന്നും മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ബാർ കോഴ ആരോപണങ്ങളും കള്ളക്കളികളും എന്ന ലേഖനത്തില്‍ ആരോപണമുണ്ട്.  

 

കടകംപള്ളി ഭൂമി തട്ടിപ്പ്: സലിം രാജിനെ സി.ബി.ഐ കേസില്‍ നിന്നൊഴിവാക്കി

കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.

എം.കെ ദാമോദരനെ വിമര്‍ശിച്ച് വി.എസ്

 

മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനത്ത് നിയമിച്ചതിലൂടെ വിവാദം സൃഷ്ടിച്ച എം.കെ ദാമോദരനെ വിമര്‍ശിച്ച് മുതിർന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദൻ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് ദാമോദരൻ പെരുമാറുന്നതെന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു. ഇത് ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും വി.എസ് പറഞ്ഞു.

 

നിയമോപദേശക സ്ഥാനം എം.കെ. ദാമോദരൻ ഏറ്റെടുക്കില്ല

മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം എം.കെ. ദാമോദരൻ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. വിവാദമായ നിയമനത്തിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ജിഹാദി ഭീകരതയുടെ ആശയ വേരുകള്‍

തീവ്രവാദപരമായ ദൈവശാസ്ത്രവും അതില്‍ നിന്ന്‍ ആവിഷ്കൃതമാകുന്ന മതരാഷ്ട്രീയവുമാണ് ജിഹാദി ഭീകരവാദത്തിന് ആശയാടിത്തറയെന്നും അതിന് മതവുമായി ബന്ധമില്ലെന്നും വ്യക്തമായി പറയാനും ആ വഴിയില്‍ നിന്ന്‍ ആളുകളെ തിരിച്ചുനടത്താനും കഴിയുന്ന പ്രസ്ഥാനങ്ങളെ ലോകമാസകലം ഇസ്ലാം ആവശ്യപ്പെടുന്നുണ്ട്.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് കമ്മീഷന്‍

വിവരാവകാശ നിയമപ്രകാരം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക്‌ മറുപടി നല്‍കണമെന്ന നിലപാടിലുറച്ച് മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നിരസിച്ചെന്ന പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളുമെന്ന്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്  സര്‍ക്കാര്‍.