Skip to main content

മദനിയെ വിമാനത്തില്‍ കയറുന്നതില്‍ നിന്ന്‍ തടഞ്ഞു; പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തം

പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ വിമാനം കയറുന്നതില്‍ നിന്ന്‍ തടഞ്ഞ നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ നീക്കം ചെറുത്തത് സംഘര്‍ഷത്തിനിടയാക്കി. എട്ടു ദിവസത്തേക്ക് ജാമ്യം ലഭിച്ച മദനിയെ ബംഗലൂരുവില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി അധികൃതരാണ് വിമാനത്തില്‍ കയറുന്നത് തടഞ്ഞത്.

 

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിന് മുന്നില്‍ നൂറുകണക്കിന് പി.ഡി.പി പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. ഇന്‍ഡിഗോ ഓഫീസിന് നേരെയും അക്രമമുണ്ടായി.

 

വി.കെ രാമചന്ദ്രന്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനാകും

സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ.വി.കെ രാമചന്ദ്രനെ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഉപാധ്യക്ഷനായി നിയമിക്കും. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

 

ബെംഗലൂരു ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറും സാമ്പത്തിക വിശകലന വകുപ്പ് മേധാവിയുമാണ്‌ നിലവില്‍ ഡോ. വി.കെ രാമചന്ദ്രന്‍. കാര്‍ഷിക-തൊഴില്‍ മേഖലകളാണ് അദ്ദേഹത്തിന്റെ പ്രധാന പഠനവിഷയങ്ങള്‍.

ഐസ്ക്രീം കേസില്‍ വി.എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

സുരേഷ് ഗോപി കഥാപാത്രമാവേണ്ടതില്ല, കളക്ടര്‍ ബ്രോ

കേരളത്തിലെ ജനസംഖ്യയിലെ ഇരുപതിലൊന്നിന്റെ പ്രതിനിധിയാണ് ഒരു എം.പി. ജനായത്ത സംവിധാനത്തിൽ ഒരു എം.പി അത്രയും ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു കളക്ടർ എം.പിയെ ആക്ഷേപിക്കുമ്പോൾ അത്രയും ജനങ്ങളെയാണ് ആക്ഷേപിക്കുന്നത്.

വാര്‍ത്താസമ്മേളനവും മുഖ്യമന്ത്രിയും ജനായത്തത്തിന്റെ കാതലും

കൂട്ടായ ചിന്തയും മറുചിന്തയും ചർച്ചയും ജനായത്തത്തിന്റെ കാതലാണ്. മന്ത്രിസഭായോഗം കഴിഞ്ഞ് വാർത്താ സമ്മേളനം വേണ്ടെന്നു വെക്കാന്‍ ധീരതയുടെ ആവശ്യമില്ല. മറിച്ച് വാർത്താ സമ്മേളനത്തെ സർഗ്ഗാത്മകമായി ഉപയോഗപ്പെടുത്തണമെങ്കിൽ ധീരത ആവശ്യമാണ്.

മദ്യനയത്തിന് ലഹരി കൂട്ടാൻ സർക്കാർ ശ്രമം

പവിത്രമായ ചടങ്ങുകളിലും ആഢ്യതയുടെ ഭാഗമായും മദ്യം സ്ഥാനം നേടിയത് എങ്ങനെ സംഭവിച്ചു എന്ന വഴിക്കുള്ള ചിന്തയും പദ്ധതികളുമാണ് മദ്യാസക്തി ഒഴിവാക്കുന്നതിന് ആവശ്യം.

ദേവസ്വം റിക്രൂട്ട്‌മെന്റ് പി.എസ്.സിയ്ക്ക് വിടാൻ സാധ്യത കുറവ്

ദേവസ്വം ബോർഡുകളിലെ നിയമനങ്ങള്‍ പബ്ലിക് സർവീസ് കമ്മീഷനു വിടുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാവാൻ സാധ്യത കുറവ്. ഇതിനെതിരെ എൻ.എസ്.എസ് പ്രതിഷേധമുയർത്തിയതാണ് തീരുമാനം നിർത്തിവെയ്ക്കാൻ കാരണമെന്നറിയുന്നു.

കേരളത്തിലേക്ക് വരാന്‍ മദനിയ്ക്ക് സുപ്രീം കോടതിയുടെ അനുമതി

ബെംഗലൂരു ബോംബ്‌ സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കര്‍ണ്ണാടകത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയ്ക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി വ്യാഴാഴ്ച അനുമതി നല്‍കി.

പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പുതിയ ഡെപ്യൂട്ടി മേയറായി വിമത കോണ്‍ഗ്രസ് നേതാവ് പി.കെ രാഗേഷ് തെരഞ്ഞെടുപ്പക്കപ്പെട്ടു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധവളപത്രം

സംസ്ഥാനം ഗുരുതരമായ ധനകാര്യ പ്രതിസന്ധി നേരിടുന്നതായും പൊതുകടം 1.5 ലക്ഷം കോടി രൂപയിലെത്തിയതായും സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം.