Skip to main content

മഥുര കലാപം: ആദ്ധ്യാത്മിക-റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറ്റൊരുദാഹരണം

ബാബ ജയ്‌ ഗുരുദേവിന്റെ അനുയായിയായ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ആദ്ധ്യാത്മിക നിലവാരമാണ് ഇന്ത്യൻ രാഷ്ട്രീയ - അധികാര കേന്ദ്രങ്ങളിലെ നായകരുടെയൊക്കെ ആദ്ധ്യാത്മിക നിലവാരം. ഇതിനെ ആദ്ധ്യാത്മികതയെന്ന് തെറ്റിദ്ധരിച്ച് എതിർക്കുന്ന പുരോഗമനവാദികളും മതേതരവാദികളും ഒട്ടും വ്യത്യാസമില്ലാതെ ഒരേ നുകത്തിന്റെ കീഴിൽ യോഗ്യരാകുന്നു.

ഭൂമി ഇടപാട്: അടൂര്‍ പ്രകാശിനും പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കും എതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

വിവാദ സ്വാമി സന്തോഷ്‌ മാധവനുമായി ബന്ധപ്പെട്ട കമ്പനിയ്ക്ക് ഭൂമി പതിച്ചുനല്‍കിയ സംഭവത്തില്‍ വിജിലന്‍സ് നല്‍കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് കോടതിയുടെ നടപടി.

ഡി.എല്‍.എഫ് ഫ്ലാറ്റ്: നിയമലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്രം

കൊച്ചി ചെലവന്നൂരില്‍ കായല്‍ കയ്യേറി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ പ്രമുഖ നിര്‍മ്മാണ കമ്പനി ഡി.എല്‍.എഫിന് അനുകൂലമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സത്യവാങ്മൂലം.

പി. ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍

പതിനാലാമത് കേരള നിയമസഭയുടെ സ്പീക്കര്‍ ആയി പൊന്നാനി എം.എല്‍.എ പി. ശ്രീരാമകൃഷ്ണനെ വെള്ളിയാഴ്ച തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ഒരു വോട്ടു ചോര്‍ന്നത് വിവാദത്തിന് തിരി കൊളുത്തി.

ക്രിയാത്മക വിജിലന്‍സ് ഉണ്ടാകുമെന്ന് ജേക്കബ് തോമസ്‌

അഴിമതിക്കെതിരെ പത്തി വിടർത്തി ആടിക്കാണിക്കുന്ന പതിവുണ്ടാവില്ലെന്നും അഴിമതിക്കാർ കടി കൊള്ളുമ്പോൾ അറിയുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐ.പി.എസ്.

അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ പതിനാലാമത് നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

പതിനാലാമത്‌ നിയമസഭയുടെ ആദ്യ സമ്മേളനത്തിന്‌ വ്യാഴാഴ്ച തുടക്കമായി. അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം തുടങ്ങിയത്. ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തിലാണ്‌ അംഗങ്ങളെ സത്യപ്രതിജ്‌ഞയ്‌ക്ക് വിളിക്കുന്നത്‌. പ്രൊടേം സ്‌പീക്കര്‍ എസ്‌.ശര്‍മ്മയ്‌ക്ക് മുമ്പാകെയാണ്‌ എം.എല്‍.എമാര്‍ സത്യപ്രതിജ്‌ഞ ചെയ്തത്.

 

മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് ശുദ്ധീകരണ നടപടി തുടങ്ങി

ഫയലുകളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്ന് വകുപ്പ് മേധാവികള്‍ മുഖാന്തിരം താഴേക്ക് നിർദ്ദേശം കൊടുത്തു തുടങ്ങിയെന്നാണറിയുന്നത്.

അതിരപ്പിള്ളി പദ്ധതി: നിര്‍ബന്ധബുദ്ധിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാറിന് നിര്‍ബന്ധ ബുദ്ധിയില്ലെന്നു വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്നും ജനങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടേത് യാഥാർഥ്യത്തിലേക്കുള്ള ആദ്യ ചുവട്

മുല്ലപ്പെരിയാർ കേരളത്തെ സംബന്ധിച്ചിടത്തോളം മൂന്നു വിഷയങ്ങളാണ്. ഒന്ന്, വൈകാരികം. രണ്ട്, രാഷ്ട്രീയം. മൂന്ന്, യാഥാർഥ്യം. ഇതുവരെ മുല്ലപ്പെരിയാർ വിഷയം കേരളത്തെ സംബന്ധിച്ചിടത്തോളം ഒന്നാമത്തേയും രണ്ടാമത്തേയും വിഷയമേ ആയിട്ടുള്ളു.

ഒരു സന്ധ്യ കൊണ്ട് വി.എസ്സിലൂടെ കേരളത്തിന്റെ പ്രതിരോധത്തെ ഇല്ലാതാക്കാനുള്ള ശ്രമം

ശക്തിയോടെ വി.എസ് തുടരുന്നത് ഇഷ്ടപ്പെടാത്ത കേന്ദ്രങ്ങൾ ഉണ്ടാകും എന്നുള്ളത് യാഥാർഥ്യമാണ്. അവർക്ക് തലവേദനയില്ലാതെ നീങ്ങണമെങ്കിൽ വി.എസ് ഘടകം കേരളത്തിൽ ഇല്ലാതാകണം. അതിന് അദ്ദേഹത്തിന്റെ വിശ്വാസ്യതയും കേരളമനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനവും ഇല്ലാതാക്കുകയാണ് എളുപ്പ വഴി.