Skip to main content

പൈങ്കിളിസാമൂഹ്യമനസ്സിന്റെ ഇരയായ മണി

ചലച്ചിത്ര നടൻ എന്ന മേൽവിലാസം ഉപയോഗിച്ച് മണി നാടൻ പാട്ടിലൂടെ മലയാളിയെ ഉണർത്തുകയായിരുന്നു. എന്നാൽ തന്നിൽ നിക്ഷിപ്തമായിരിക്കുന്നതെന്തെന്നും താനെന്താണ് ചെയ്യുന്നതെന്നും അതിന്റെ ആഴവും പരപ്പുമെന്താണെന്നും മണി അറിയാതെ പോയി.

കേരളാ കോൺഗ്രസ്സ് പിളർപ്പും വാക്കിന്റെ വില നഷ്ടപ്പെട്ട കാലവും

ഒരു വിഷയത്തിൽ ഒരു നേതാവിന്റെ അഭിപ്രായം ജനായത്ത സംവിധാനത്തിൽ പ്രധാനമാണ്. അത് പ്രധാനമാകുന്നത് അഭിപ്രായമെന്ന പ്രതിഭാസത്തിന് ജനായത്തത്തിലും മാനവ സമുദായത്തിലും വിലയുണ്ടാവുന്നതുകൊണ്ടാണ്.

പേടി രാഷ്ട്രീയ മൂലധനമാകുമ്പോള്‍

പേടി ജനിപ്പിക്കാനുള്ള തൽപ്പര കക്ഷികളുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതിന് പകരം ഈ നടപടികള്‍ക്ക് പിന്നിലെ താല്‍പ്പര്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയാണ് രാജ്യത്തെ ജനായത്ത സ്ഥാപനങ്ങളില്‍ വിശ്വസിക്കുന്നുവെങ്കില്‍ പ്രതിപക്ഷം ചെയ്യേണ്ടത്.

ഭ്രാന്തിന്‍റെ വിവിധ മുഖങ്ങള്‍

സമൂഹം ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുമ്പോള്‍ അതില്‍ നിന്നു സമൂഹത്തെ സമചിത്തതയിലേക്കു നയിക്കാന്‍ ബാധ്യസ്ഥപ്പെട്ടവരാണ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും. ഇപ്പോള്‍ കാണുന്നത് അവര്‍ ഭ്രാന്തിന്റെ വിത്ത് വിതയ്ക്കുകയും അത് വളര്‍ത്തുകയും പിന്നീട് അവര്‍ തന്നെ കൊയ്യുകയും ചെയ്യുന്നതിന്റെ കാഴ്ചാണ്.

മെഡി.കോളേജ് ആശുപത്രിക്കു മുന്നിലെ തറക്കടകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുന്നിലുള്ള പ്രഭാത ദൃശ്യം രോഗം ഇല്ലാത്തവര്‍ക്ക് രോഗം വരുത്തുന്നത്. കേരളത്തില്‍ തട്ടുകട എവിടെയും കാണാം. എന്നാല്‍ തറക്കട തിരുവനന്തപുരം മെഡിക്കല്‍ക്കോളേജ് ആശുപത്രിയുടെ മുന്നില്‍ മാത്രമേ കേരളത്തില്‍ കാണാന്‍ കഴിയുകയുള്ളു.

സരിതയേയും മദ്യത്തിനേയും ഉമ്മന്‍ ചാണ്ടി പ്രതിപക്ഷത്തിന്റെ തലയിലേക്കിട്ടുകഴിഞ്ഞു

അവിചാരിതമായാണ് കേരളത്തില്‍ നിലവിലുളള മദ്യനയം വന്നത്. വീണത് വിദ്യയാക്കി യു.ഡി.എഫ് ന്ത്രിസഭ മദ്യനയത്തെ തങ്ങളുടെ നേട്ടമാക്കി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. എന്തു തന്നെയായാലും വിദേശമദ്യ ബാറുകള്‍ ഇല്ലാതായതിനു ശേഷം ഗണ്യമായ രീതിയില്‍ മദ്യലഭ്യത കുറയുകയും അതനുസരിച്ച് മദ്യപാനം മൂലമുണ്ടാകുന്ന ശല്യങ്ങളിലും കുറവ് വന്നിട്ടിട്ടുണ്ട്. 

സുകുമാരക്കുറുപ്പിന്റെ വീട് ചോര്‍ന്നൊലിക്കുന്നു

ആലപ്പുഴ ജില്ലയില്‍ നാഷണല്‍ ഹൈവേയ്ക്ക് സമീപം വണ്ടാനം പഞ്ചായത്തിലെ കെട്ട് തീര്‍ന്ന നിലയില്‍ കിടക്കുന്ന പണിതീരാത്ത കൂറ്റന്‍ വീട്. ആ വീടിന് മുപ്പത്തിമൂന്നിലെറെ കൊല്ലത്തെ പഴക്കമുണ്ട്. കാട് കയറിക്കിടക്കുന്ന ആ കൂറ്റന്‍ കെട്ടിടത്തിന്റെ ചട്ടക്കൂട് സാമൂഹ്യവിരുദ്ധര്‍ക്കു പോലും കയറാന്‍ പററാത്ത വിധം നാട്ടു പാതയ്ക്ക് സമീപം നിലകൊളളുന്നു.

കേരളമെന്നുകേട്ടാല്‍ ലജ്ജിക്കണം

കേരളം നേരിടുന്ന മുഖ്യപ്രശ്‌നം ജനാധിപത്യം നേരിടുന്ന ജീര്‍ണ്ണതയാണ്. നവോത്ഥാനാരംഭത്തിന് മുന്‍പുണ്ടായിരുന്ന ജീര്‍ണ്ണത അങ്ങേയറ്റം നീതി നിഷേധത്തിന്റേതും അസമത്വങ്ങളുടേതുമായിരുന്നെങ്കിലും മനുഷ്യ സംസ്‌കാരത്തോടു ചേര്‍ന്നു നിന്നിരുന്ന ഒട്ടേറെ ഘടകങ്ങള്‍ അപ്പോള്‍ പോലും അവശേഷിച്ചിരുന്നു. 

സോളാര്‍ നഷ്ടം കാണാന്‍ കഴിയാത്ത മുഖ്യമന്ത്രി

സോളാര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഒട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി കൊടുത്തിരിക്കുന്നു. ഐക്യ കേരളചരിത്രത്തില്‍ ഇത്രയും കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഒരു അഴിമതി ആരോപണം ഉണ്ടായിട്ടില്ല