Skip to main content
പാര്ട്ടി കോണ്ഗ്രസും ഒളിമ്പിക്‌സ് മോഹവും Wed, 04/15/2015 - 18:20

ഒളിമ്പിക്‌സില്‍ പങ്കെടുക്കണമെന്നുള്ളത് മോഹമെന്ന നിലയില്‍ നല്ലതാണ്. അതനുസരിച്ച് തയ്യാറെടുപ്പ് വേണം. അതു സംഭവിക്കുമെങ്കില്‍ ഒളിമ്പിക്‌സില്‍ വിജയം അസാധ്യമല്ല. മനസ്സിന്റേയും ശരീരത്തിന്റേയും ഒരേ ദിശയിലുള്ള പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് അതിനാല്‍ ഒളിമ്പിക്‌സ് വിജയത്തെ വിലയിരുത്താം.

അഴിമതി എന്ന അസംസ്‌കൃതവസ്തു

രാഷ്ട്രീയ നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും അലിഖിത നിയമത്തിന്റെ ബലത്തിലെന്നോണം അഴിമതിയെ അസംസ്‌കൃതവസ്തുവാക്കി കൂട്ടുകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാഴ്ചയാണ് പൊതുവേ കണ്ടുവരുന്നത്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം.. ഏതെങ്കിലുമൊരു ചാനല്‍ സംപ്രേഷണം ആരംഭിച്ചാല്‍  അവര്‍ ഒളിക്കാമറാ വെളിപ്പെടുത്തലും അതുപോലുള്ള ഞെട്ടല്‍ വാര്‍ത്തകളുമായി രംഗപ്രവേശം ചെയ്യുന്നത്. 

അഴിമതിയും കേജരിവാളും

ആരോഗ്യം ഉണ്ടാകുമ്പോള്‍ മാറി നില്‍ക്കുന്നതാണ് രോഗം.രോഗം ഇല്ലാതെവരുമ്പോള്‍ ചികിത്സ അപ്രസക്തമാകുന്നു. എന്നാല്‍ രോഗം വരുമ്പോള്‍ ചികിത്സ ആവശ്യവുമാണ്. ചികിത്സകൊണ്ട് രോഗത്തെ ഒരു പരിധിവരെ മാറ്റാം. എന്നാല്‍ ചികിത്സയിലൂടെ ആരോഗ്യത്തെ സൃഷ്ടിക്കുക സാധ്യമല്ല. ആരോഗ്യ സൃഷ്ടിക്ക് വ്യക്തമായ ജീവിത വീക്ഷണവും അതിന്റെയടിസ്ഥാനത്തിലുള്ള ജീവിത രീതിയും കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളു. ചികിത്സയുടേയും ആരോഗ്യത്തിന്റേയും വഴി അതിനാല്‍തന്നെ വ്യത്യസ്തവും. 

ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാന്‍ തയ്യാറെന്ന് പി.സി ജോര്‍ജ്

തന്നെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടതായി അറിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് പി.സി ജോര്‍ജ്.

രാജ്യസഭാ സ്ഥാനാര്‍ഥികളായി വയലാര്‍ രവിയും കെ.കെ രാഗേഷും

കേരളത്തിൽ ഒഴിവു വരുന്ന മൂന്ന്‍ രാജ്യസഭാ സീറ്റുകളില്‍ കെ.കെ രാഗേഷ് സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ഥിയാകും. കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭാ കാലാവധി തീരുന്ന വയലാർ രവി വീണ്ടും മത്സരിക്കാനാണ് സാധ്യത.

ഹൈക്കോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷൺ ചുമതലയേറ്റു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷണ്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

നിഷാം ബന്ധം: ഡി.ജി.പിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ സഹായിച്ചുവെന്ന പരാതിയിൽ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യമടക്കം 11 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ തൃശ്ശൂര്‍ വിജിലൻസ് കോടതി ഉത്തരവിട്ടു.

സമ്പൂര്‍ണ്ണ മദ്യനിരോധനമല്ല ലക്ഷ്യമെന്ന് സര്‍ക്കാര്‍

നേരത്തെ, ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തശേഷം സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനമാണ് ലക്ഷ്യമെന്നും ഘട്ടം ഘട്ടമായി പത്തു വര്‍ഷം കൊണ്ട് ഇതു നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ആദർശ നേതാക്കളും ഡോ. എം.ടി സുലേഖയും

സംസ്ഥാന കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ അൽപ്പം വ്യത്യസ്തനും അൽപ്പം രാഷ്ട്രീയ ശുദ്ധിയുമൊക്കെ പാലിച്ചിരുന്ന ഒരു നേതാവായിരുന്നു ജി.കാർത്തികേയൻ. അദ്ദേഹത്തോടു ചെയ്യുന്ന അനീതി കൂടിയാണ് അദ്ദേഹത്തിന്റെ വിധവയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക എന്നത്.

സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ബജറ്റ് അവതരണ ദിനത്തില്‍ നിയമസഭയില്‍ നടന്ന പ്രതിഷേധത്തില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്തതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.