Skip to main content
തിരുവനന്തപുരം

ashok bhushan

 

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷണ്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 

ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു വരികയായിരുന്ന അശോക് ഭൂഷണിനെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താന്‍ സുപ്രീം കോടതി കൊളീജിയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു. ഉത്തര്‍ പ്രദേശ്‌ സ്വദേശിയായ അദ്ദേഹം അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് 2014 ജൂലായ് 10-ന് കേരള ഹൈക്കോടതി ജഡ്ജിയായത്. ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂരിന്റെ സ്ഥലം മാറ്റത്തെത്തുടർന്ന് 2014 ആഗസ്റ്റ് ഒന്നിന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി.