യസൂക്ക മിനി ഇവിയെ കണ്ട് ലോകം ഞെട്ടുന്നു
സമ്പൂർണ്ണമായി ഇന്ത്യയിൽ നിർമ്മിച്ച് ഇലക്ട്രിക് കാർ കണ്ട് ലോകം ഞെട്ടി. വെറും ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് 'യസൂക്ക മിനി ഇവി'യുടെ വില. ഈ വിലയ്ക്ക് എങ്ങനെ ഒരു ഇലക്ട്രിക് കാർ എന്നതിലാണ് ലോകം ഞെട്ടിയിരിക്കുന്നത്.
യസൂക്ക ലക്ഷ്വറി കാറല്ല. ഗതാഗതക്കുരുക്കിൽ പെട്ട് ശ്വാസം മുട്ടുന്ന ഇന്ത്യൻ നഗരങ്ങളെ ഉദ്ദേശിച്ചാണ് ഈ കാർ. ഇരുചക്ര വാഹനക്കാരെയും ഈ ഇലക്ട്രിക് കാർ ലക്ഷ്യമിടുന്നുണ്ട്.
