സിപിഎമ്മിന്റെ 'പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു. അതിനാൽ ഇവിടെ യഥാർത്ഥത്തിൽ സ്വർണ്ണക്കൊള്ളയുടെ പേരിൽ പിടിക്കപ്പെട്ടിരിക്കുന്നത് സിപിഎം തന്നെയാണ് .
നാലുപേരും ഒരു ലെറ്റർപാഡും ഉണ്ടെങ്കിൽ കേരളത്തിൽ ഒരു ബന്ദ് വിജയിപ്പിച്ചെടുക്കാം. അതുപോലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഏതാനും പേർ ചേർന്ന് തലമുറകളെ നശിപ്പിക്കാനുള്ള ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ സുരക്ഷ സാംസ്കാരികമായി ഉറപ്പുള്ള സംസ്ഥാനമായിരുന്നു തമിഴ്നാട് . ആ ബഹുമതിയും യാഥാർത്ഥ്യവും തമിഴ്നാടിന് നഷ്ടപ്പെടുന്ന സംഭവങ്ങളാണ് സമീപകാലത്തുനിന്ന് തമിഴ്നാട്ടിൽ നിന്ന് കേൾക്കുന്നത്