Skip to main content

കേരള ബജറ്റ്: പ്രധാന പ്രഖ്യാപനങ്ങള്‍

കൃഷി, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, പാര്‍പ്പിടം, വ്യവസായ തൊഴില്‍ സംരംഭങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകള്‍ക്കാണ് 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഊന്നല്‍ കൊടുക്കുന്നത്.

അടിനിക്കർ - ബൽട്ട് - ഉമ്മ - ലഡു - നിയമസഭ

ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ വിജയിക്കുകയും ജനായത്ത സംവിധാനം പരാജയപ്പെടുകയും ചെയ്ത കരിദിനമായി പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിലെ 2015 മാർച്ച് 13 വെള്ളിയാഴ്ച എന്ന് രേഖപ്പെടുത്താവുന്നതാണ്.

കലാപ അന്തരീക്ഷത്തില്‍ മാണി ബജറ്റ് അവതരിപ്പിച്ചു

കേരള നിയമസഭ ഇതുവരെ കാണാത്ത രംഗങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് ധനകാര്യ മന്ത്രി കെ.എം മാണി തന്റെ 13-ാമത് ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു.

ബജറ്റ് തടയല്‍ സമരം: തലസ്ഥാനം പോലീസ് വലയത്തിലേക്ക്

എല്‍.ഡി.എഫും യുവമോര്‍ച്ചയും വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ ഉപരോധ ഉപരോധ സമരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. സമരത്തെ നേരിടാന്‍ തലസ്ഥാന നഗരത്തിൽ വൻ പൊലീസ് സന്നാഹവും തയ്യാറായി.

എന്‍. ശക്തന്‍ നിയമസഭയുടെ പുതിയ സ്പീക്കര്‍

പുതിയ നിയമസഭയുടെ സ്പീക്കറായി കോണ്‍ഗ്രസ് അംഗം എന്‍.ശക്തനെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച രാവിലെ നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ശക്തന് 74 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ഥി സി.പി.ഐ.എമ്മിലെ ഐഷ പോറ്റിയ്ക്ക് 66 സീറ്റും ലഭിച്ചു.

നിസാമിന്റെ പഴയ കേസുകള്‍ അന്വേഷിക്കുന്നതായി രമേശ്‌ ചെന്നിത്തല

mohammed nishamതൃശ്ശൂരില്‍ കാവല്‍ ജീവനക്കാരനായ ചന്ദ്രബോസിനെ വധിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരായ പഴയ കേസുകൾ വിജിലൻസ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫിന് പുറത്തേക്ക്

വ്യാഴാഴ്ച (നാളെ) നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഐഷാ പോറ്റിക്ക് വോട്ട് ചെയ്യുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള.

ബാര്‍ കോഴ ആരോപണം: ബിജു രമേശിനെതിരെ കെ.എം മാണി മാനനഷ്ടക്കേസ് നല്‍കി

ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബാറുടകളുടെ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരെ പത്ത് കോടി രൂപ ആവശ്യപ്പെട്ട് ധനവകുപ്പ് മന്ത്രി കെ.എം മാണി മാനനഷ്ടക്കേസ് നല്‍കി.

ഇന്ത്യ ബലാല്‍സംഗങ്ങളുടെ നാടോ?

സാമൂഹികമായി സദാസമയവും ലൈംഗികതയെ ഉണർത്തിക്കൊണ്ടാണ് കമ്പോളം തങ്ങളുടെ ഉത്പന്ന വിപണനം സാധ്യമാക്കുന്നത്. ആ വിപണനസംസ്കാരദൃഷ്ടിയിലൂടെയാണ് മാധ്യമങ്ങൾ സ്ത്രീയെ അവതരിപ്പിക്കുന്നതും.

മാണിയെ ചോദ്യോത്തര വേളയിലും ബഹിഷ്കരിച്ച് പ്രതിപക്ഷം

കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് കെ.എം മാണി പോകുന്നതെന്ന് വി.എസ് അച്യുതാനന്ദന്‍. അന്തിക്രിസ്തുവാണ് വി.എസെന്ന്‍ മാണി