Skip to main content

സ്പീക്കര്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച; എന്‍. ശക്തന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി

നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മാര്‍ച്ച് 12 വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കും.  നിലവില്‍ ഡെപ്യൂട്ടി സ്പീക്കറായ എന്‍. ശക്തന്‍ പുതിയ സ്പീക്കര്‍ ആകും.

ജി. കാര്‍ത്തികേയന് നിയമസഭയുടെ ആദരാഞ്ജലികള്‍

അന്തരിച്ച സ്പീക്കർ ജി.കാർത്തികേയന് നിയമസഭ തിങ്കളാഴ്ച ചരമോപചാരം അർപ്പിച്ചു. ഭരണപ്രതിപക്ഷങ്ങളെ സ്പീക്കറെന്ന നിലയില്‍ ജി. കാര്‍ത്തികേയന്‍ ഒരുപോലെ കണ്ടതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

കതിരൂര്‍ മനോജ്‌ വധം: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂരിലെ കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. ശനിയാഴ്ച ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന്‍ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.

നിസാമിനെ സഹായിക്കാന്‍ ഡി.ജി.പിമാര്‍ ഇടപെട്ടെന്ന് ആവര്‍ത്തിച്ച് പി.സി ജോര്‍ജ്

തൃശൂരില്‍ കാവല്‍ ജീവനക്കാരന്‍ ചന്ദ്രബോസിനെ വധിച്ച കേസിലെ പ്രതി മുഹമ്മദ്‌ നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ഇടപെട്ടെന്ന ആരോപണം ആവര്‍ത്തിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.

ബാര്‍ കോഴ: ബജറ്റ് അവതരണ ദിവസം നിയമസഭ വളയുമെന്ന് എല്‍.ഡി.എഫ്

ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ധനകാര്യ മന്ത്രി കെ.എം മണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് തീരുമാനം.

കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കൊച്ചി കടവന്ത്രയില്‍ മയക്കുമരുന്ന്‍ പിടിച്ച കേസിലെ മുഖ്യപ്രതിയായ നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസിയെ പോലീസ് അറസ്റ്റു ചെയ്തു.

അന്വേഷിക്കേണ്ടത് നിസാം സിൻഡ്രോം

കുറ്റവാസനയുള്ള ഒരു വ്യക്തിയുടെ മാനസിക ഘടന മനസ്സിലാക്കാവുന്നതേ ഉള്ളു. എന്നാൽ, അതുപോലെയല്ല സംസ്ഥാനത്തിന്റേയും ജനതയുടേയും രക്ഷ ഉറപ്പാക്കേണ്ടവരിൽ നിന്ന് രക്ഷ തേടേണ്ടി വരികയും അതിന്റെ ഭീതിയിൽ ജീവിക്കേണ്ടിയും വരുന്ന ജനതയുടെ അവസ്ഥ.

ബജറ്റ് സമ്മേളനം തുടങ്ങി; നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിച്ചു

ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു.

ചന്ദ്രബോസ് വധം: നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ശ്രമിച്ചതായി പി.സി ജോര്‍ജ്

കേസ് അട്ടിമറിക്കാൻ ഡി.ജി.പി ശ്രമിച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും  ഇത് വെള്ളിയാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൈമാറുമെന്നും ജോർജ്.