Skip to main content
തിരുവനന്തപുരം

km maniബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ധനകാര്യ മന്ത്രി കെ.എം മണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് തീരുമാനം. ബജറ്റ് അവതരണദിനമായ മാര്‍ച്ച് 13 നിയമസഭ വളയാന്‍ വെള്ളിയാഴ്ച ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചു. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി മുന്നണി നേതാക്കള്‍ ഇന്ന്‍ വൈകിട്ട് ഗവര്‍ണറെ കാണും.

 

ബജറ്റ് അവതരണത്തിന്റെ തലേന്ന് തന്നെ നിയമസഭ വളയാനാണ് എല്‍.ഡി.എഫ് തീരുമാനം. സമരത്തിന്റെ ഏകോപനത്തിനായി മുന്നണിയിലെ എല്ലാ കക്ഷികളില്‍നിന്നും ഒരംഗത്തെ വീതം ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിക്കും.

 

സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്താനും സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. എല്‍.ഡി.എഫിലെ പ്രമുഖ ഘടകകക്ഷികളായ സി.പി.ഐ.എമ്മും സി.പി.ഐയും പുതിയ സംസ്ഥാന സെക്രട്ടറിമാരെ തെരഞ്ഞെടുത്ത ശേഷം നടക്കുന്ന ആദ്യ എല്‍.ഡി.എഫ് യോഗമാണിത്.

Tags